ഫോട്ടോ എടുക്കുന്നതിനിടെ പുഴയില്‍ വീണു; നവദമ്പതികളുടെ മൃതദേഹം കണ്ടെത്തി
സ്വന്തം ലേഖിക
തിരുവനന്തപുരം: തിരുവനന്തപുരം പള്ളിക്കല്‍ ഫോട്ടോ എടുക്കുന്നതിനിടെ പുഴയില്‍ നവദമ്പതികള്‍ വെള്ളത്തില്‍ വീണ സംഭവത്തില്‍ ദമ്പതികളുടെ മൃതദേഹം കണ്ടെത്തി.
ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. നൗഫിയുടെ മൃതദേഹം ആണ് ആദ്യം കണ്ടെത്തിയത്. പിന്നീട് ഭര്‍ത്താവ് സിദ്ദിഖിന്റെ മൃതദേഹവും കിട്ടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെ പുഴയില്‍ വീണ മൂന്നു പേരുടെയും മൃതദേഹം ലഭിച്ചു. മൂന്ന് പേരുടെ മൃതദേഹവും പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സിദ്ധിക്ക്, നൗഫി, അൻസില്‍ എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകിട്ട് ആണ് അപകടം ഉണ്ടായത്. അൻസിലിന്റെ മൃതദേഹം ഇന്നലെ കിട്ടിയിരുന്നു. ഫയര്‍ഫോഴ്സും മുങ്ങല്‍ വിദഗ്ധരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തിയത്.
ഇവരെ രക്ഷപെടുത്താൻ പുഴയില്‍ ഇറങ്ങിയ ബന്ധു അൻസില്‍ ഒഴുക്കില്‍പ്പെട്ടാണ് മരിച്ചത്. അൻസിലിന്റെ വീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു നവദമ്പതികള്‍. വിരുന്നിന് ശേഷം മൂവരും സമീപത്തെ പുഴയില്‍ ഫോട്ടോ എടുക്കാനായി പോയി.
പാറക്കെട്ടില്‍ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ കാല്‍ തെറ്റി ദമ്പതികള്‍ പുഴയില്‍ വീണെന്നാണ് വിവരം.