play-sharp-fill
ബസില്‍ പെണ്‍സുഹൃത്തിനൊപ്പം ഇരുന്ന് യാത്ര ചെയ്തതിലെ വിരോധം ; യുവാവിന്റെ ചെവിയിൽ വന്ന് കണ്ടക്ടർ മോശം കമന്റ് പറഞ്ഞു ; ഇത് ചോദ്യം ചെയ്ത യുവാവിനെ കണ്ടക്ടർ ടിക്കറ്റ് മെഷീൻ ഉപയോഗിച്ച് തലയ്ക്കടിച്ചു; നിലത്തിട്ടു ചവിട്ടി; യുവാവിനെ ക്രൂരമായി മർദ്ദിച്ച കെഎസ്ആർടിസി കണ്ടക്ടർ അറസ്റ്റിൽ

ബസില്‍ പെണ്‍സുഹൃത്തിനൊപ്പം ഇരുന്ന് യാത്ര ചെയ്തതിലെ വിരോധം ; യുവാവിന്റെ ചെവിയിൽ വന്ന് കണ്ടക്ടർ മോശം കമന്റ് പറഞ്ഞു ; ഇത് ചോദ്യം ചെയ്ത യുവാവിനെ കണ്ടക്ടർ ടിക്കറ്റ് മെഷീൻ ഉപയോഗിച്ച് തലയ്ക്കടിച്ചു; നിലത്തിട്ടു ചവിട്ടി; യുവാവിനെ ക്രൂരമായി മർദ്ദിച്ച കെഎസ്ആർടിസി കണ്ടക്ടർ അറസ്റ്റിൽ

സ്വന്തം ലേഖകൻ 

തിരുവനന്തപുരം: കെഎസ്ആർടിസി ബസിനുള്ളിൽ പെൺസുഹൃത്തിനൊപ്പം ഇരുന്നെന്ന പേരിൽ യുവാവിനെ മർദ്ദിച്ച കണ്ടക്ടര്‍ അറസ്റ്റിലായി. ബാലരാമപുരം സിസിലിപുരം സ്വദേശിയും പെൻപോൾ ജീവനക്കാരനുമായ ഋതിക് കൃഷ്ണനെ (23) ആണ് കണ്ടക്ടര്‍ നിലത്തിട്ട് ക്രൂരമായി മർ​ദ്ദിച്ചത്.

വെള്ളറട ഡിപ്പോയിലെ കണ്ടക്ടറും ബിഎംഎസ് യൂണിറ്റ് സെക്രട്ടറിയുമായ സുരേഷ് കുമാർ ആണ് മർദ്ദിച്ചത്. ബസിൽ കയറിയ സമയം മുതൽ സുരേഷ് കുമാർ ഋത്വിക്കിനെ ഇടക്കിടെ നോക്കുന്നുണ്ടായിരുന്നുവെന്നും ബസ് കാട്ടാക്കട ഡിപ്പോയിൽ എത്തിയതോടെ കണ്ടക്ടർ ഇവരുടെ അടുത്തെത്തി ഋത്വിക്കിന്റെ ചെവിയിൽ മോശമായി സംസാരിച്ചെന്നും ഋതിക് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവാവിനെ കണ്ടക്ടര്‍ ബസിനുള്ളിൽ നിലത്തിട്ടു മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്നും കാട്ടാക്കടയിൽ എത്തിയ വെള്ളറട ഡിപ്പോ ബസിൽ ഒരു സീറ്റിൽ ഇരിക്കുകയായിരുന്നു യുവാവും പെൺ സുഹൃത്തും.

ബസ് കാട്ടാക്കട ഡിപ്പോയിൽ എത്തിയതോടെ കണ്ടക്ടർ ഇവരുടെ അടുത്തെത്തി ഋത്വിക്കിന്റെ ചെവിയിൽ മോശമായി സംസാരിച്ചു. അനാവശ്യം പറയുന്നോ എന്ന് ചോദിച്ചതോടെ ടിക്കെറ്റ് മെഷ്യൻ ഉപയോഗിച്ച് സുരേഷ് കുമാർ ഋത്വിക്കിന്റെ തലക്ക് അടിച്ചു.

ഷർട്ടിൽ പിടിച്ച് തള്ളി താഴെയിട്ടു മർദ്ദിച്ചുവെന്നും യുവാവു പറഞ്ഞു. ബസിൽ കയറാൻ എത്തിയ ആരോ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

കാട്ടാക്കട പോലീസ് സ്ഥലത്തെത്തി കണ്ടക്ടറെ സ്റ്റേഷനിൽ എത്തിച്ചു. ജോലി തടസപ്പെടുത്തിയെന്നാണ് കണ്ടക്ടര്‍ പൊലീസിനെ അറിയിച്ചത്. എന്നാല്‍ വീഡിയോ ദൃശ്യങ്ങള്‍ കണ്ടതോടെ കൂടുതല്‍ അന്വേഷണം നടത്തിയിട്ടേ നടപടി എടുക്കുകയുള്ളു എന്ന് പൊലീസ് നിലപാട് സ്വീകരിച്ചു.

തുടർന്ന്, ആശുപത്രിയിൽ എത്തി യുവാവിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം ഇതോടെ സുരേഷ് കുമാറിനെതിരെ കേസെടുക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വെള്ളറട ഡിപ്പോയിലെ കണ്ടക്ടറായ സുരേഷ് കുമാര്‍ ആളുകളോട് മോശമായി പെരുമാറിയതിന് നേരത്തെയും നടപടി നേരിട്ടിട്ടുണ്ട്.