ഒന്നരക്കിലോ കഞ്ചാവുമായി നിലമ്പൂരിൽ അന്യസംസ്ഥാന തൊഴിലാളികളായ ദമ്പതിമാർ പിടിയില്‍

Spread the love

നിലമ്പൂർ : വെസ്റ്റ് ബംഗാളില്‍നിന്ന് നിലമ്ബൂരിലേക്ക് തീവണ്ടിമാർഗം കടത്തിക്കൊണ്ടുവന്ന 1.690 കിലോഗ്രാം കഞ്ചാവുമായി അതിഥിത്തൊഴിലാളികളായ ദമ്ബതിമാരെ നിലമ്ബൂർ പോലീസും ഡാൻസാഫ് സംഘവും ചേർന്ന് അറസ്റ്റുചെയ്തു.

video
play-sharp-fill

വെസ്റ്റ് ബംഗാള്‍ ബർദമാൻ ജില്ലയിലെ താമസക്കാരായ മല്ലിക് അസദുള്ള (53), ഭാര്യ ചാബില ബീവി (39) എന്നിവരെയാണ് നിലമ്ബൂർ ഇൻസ്പെക്ടർ മനോജ് പറയട്ട അറസ്റ്റുചെയ്തത്.

മറുനാടൻ തൊഴിലാളികള്‍ മുഖേന ജില്ലയിലേക്ക് കഞ്ചാവ് കടത്തുന്ന സംഘങ്ങളെക്കുറിച്ചും ഏജന്റുമാരെക്കുറിച്ചും ജില്ലാ പോലീസ് മേധാവി എസ്. ശശിധരന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നിലമ്ബൂർ ഡിവൈ.എസ്.പി. പി.കെ. സന്തോഷിന്റെ നിർദേശപ്രകാരം നിലമ്ബൂർ പോലീസും ഡാൻസാഫ് സംഘവും ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവരെ നിലമ്ബൂർ റെയില്‍വേസ്റ്റേഷനു സമീപംവെച്ച്‌ അറസ്റ്റുചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group