play-sharp-fill
ടർബോ ജോസ് അല്ല ടർബോ ജാസിം! ചരിത്രം കുറിക്കാനൊരുങ്ങി മമ്മൂട്ടി ചിത്രം ടെർബോ ;  ആദ്യമായി അറബിയില്‍ മൊഴിമാറ്റിയെത്തുന്ന ഇന്ത്യൻ ചിത്രമായി ടർബോ

ടർബോ ജോസ് അല്ല ടർബോ ജാസിം! ചരിത്രം കുറിക്കാനൊരുങ്ങി മമ്മൂട്ടി ചിത്രം ടെർബോ ; ആദ്യമായി അറബിയില്‍ മൊഴിമാറ്റിയെത്തുന്ന ഇന്ത്യൻ ചിത്രമായി ടർബോ

മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തി തിയറ്ററിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറിയ ടർബോ ഗൾഫ് രാജ്യങ്ങളിൽ അറബ് വേർഷനായി എത്തുന്നു.

ടർബോ ജോസിന് പകരം ടർബോ ജാസിം എന്നാണ് സിനിമയുടെ പേര്. ആദ്യമായി അറബിയില്‍ മൊഴിമാറ്റിയെത്താനിരിക്കുന്ന ഇന്ത്യൻ ചിത്രമായി മാറിയിരിക്കുകയാണ് മമ്മൂട്ടി ടർബോ. എന്തായാലും വേറിട്ട ഒന്നാകും മമ്മൂട്ടി ചിത്രത്തിന്റെ അറബിക് പതിപ്പ് എന്നാണ് റിപ്പോര്‍ട്ട്.

സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് വൈശാഖാണ്.അറബി ഭാഷയിലുള്ള ടർബോ സിനിമയുടെ ട്രെയ്‌ലറും പുറത്തുവിട്ടിട്ടുണ്ട്. 17 ഡബ്ബിങ് ആർട്ടിസ്റ്റുകൾ ചേർന്നാണ് ചിത്രം അറബി ഭാഷയില്‍ ഡബ്ബ് ചെയ്‍തിരിക്കുന്നത്. അതിൽ 11 പേർ യുഎഇക്കാരാണ്. ഛായാഗ്രഹണം വിഷ്‍ണു ശർമ്മ. ഓഗസ്റ്റ് രണ്ടിനാണ് അറബി ഭാഷയില്‍ ചിത്രം ഗള്‍ഫില്‍ ഉള്‍പ്പടെ പ്രദര്‍ശനത്തിന് എത്തുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അറബി ഭാഷയുടെ പ്രചാരണവും അവിടുത്തെ പ്രതിഭകളുടെ കഴിവ് ദേശീയ – അന്തർദേശീയ തലത്തിലെത്തിക്കുക എന്ന ഉദ്ദേശവും മുന്നിൽ വെച്ചാണ് ഇങ്ങനെയൊരു ശ്രമത്തിന്‌ അവർ മുന്നിട്ടിറങ്ങിയത്.

മൂന്നാഴ്ച സമയമെടുത്താണ് ഈ ചിത്രം അറബിയിൽ പൂർണമായി ഡബ്ബ് ചെയ്തത്. സമദ് ട്രൂത്ത് നേതൃത്വം നൽകുന്ന ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ് ഈ ചിത്രം ഗൾഫ് രാജ്യങ്ങളിലുടെ നീളം ഓഗസ്റ്റ് രണ്ടിന് പ്രദർശനത്തിന് എത്തിക്കുക.