video
play-sharp-fill

മാനസികവെല്ലുവിളി നേരിടുന്ന മക്കള്‍; മനംനൊന്ത്  കുട്ടികളെ കൊന്ന് ദമ്പതികൾ ജീവനൊടുക്കി; വിഷം കഴിച്ചാണ് നാലുപേരും മരിച്ചിരിക്കുന്നത്

മാനസികവെല്ലുവിളി നേരിടുന്ന മക്കള്‍; മനംനൊന്ത് കുട്ടികളെ കൊന്ന് ദമ്പതികൾ ജീവനൊടുക്കി; വിഷം കഴിച്ചാണ് നാലുപേരും മരിച്ചിരിക്കുന്നത്

Spread the love

സ്വന്തം ലേഖകൻ

ഹൈദരാബാദ്: ഒരു കുടുംബത്തിലെ നാലുപേരെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി. ഹൈദരാബാദിലെ കുശൈ​ഗുഡ പ്രദേശത്ത് ശനിയാഴ്ച്ചയാണ് വിഷം കഴിച്ച നിലയിൽ കുടുംബത്തിലെ നാലുപേരെ കണ്ടതെന്ന് പൊലീസ് പറയുന്നു. സതീഷ്-വേദ ദമ്പതികളും അവരുടെ ഒൻപതും അഞ്ചും വയസ്സുള്ള മക്കളുമാണ് മരിച്ചത്.

സതീഷ്-വേദ ദമ്പതികൾക്ക് രണ്ടു മക്കളാണ്. ഈ രണ്ടു കുട്ടികളും മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്നവരാണ്. നേരത്തെ നിരവധി തവണ ചികിത്സ നടത്തിയിട്ടും ഫലപ്രദമായില്ല. ഇത് ദമ്പതികളെ നിരാശയിലാഴ്ത്തി. ഈ നിരാശയാണ് മരണത്തിലേക്ക് നയിച്ചത്. വിഷം കഴിച്ച് നാലുപേരും ആത്മഹത്യ ചെയ്യുകയായിരുന്നു. എന്ത് തരത്തിലുള്ള വിഷമാണ് അകത്ത് ചെന്നതെന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ പറയാൻ കഴിയൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച്ച രാത്രിയിലാണ് മരിച്ചത്. ശനിയാഴ്ച്ച ഉച്ചയോടെ അറിഞ്ഞ ഉടൻ സ്ഥലത്തെത്തി. പ്രാഥമിക പരിശോധനകൾക്കും ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. സംഭവത്തിൽ അന്വേഷണൺ നടത്തിവരികയാണെന്ന് പൊലീസ് ഇൻസ്പെക്ടർ പി വെങ്കിടേശ്വർലു പറഞ്ഞു.