video
play-sharp-fill
നാലും ആറും വയസുളള കുട്ടികളെ ഉറക്കി കിടത്തിയ ശേഷം വീട്ടമ്മ കാമുകനൊപ്പം നാടുവിട്ട സംഭവം ; യുവാവും യുവതിയും പൊലീസ് പിടിയിൽ

നാലും ആറും വയസുളള കുട്ടികളെ ഉറക്കി കിടത്തിയ ശേഷം വീട്ടമ്മ കാമുകനൊപ്പം നാടുവിട്ട സംഭവം ; യുവാവും യുവതിയും പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ

അടിമാലി : ഭർത്താവ് ജോലിക്ക് പോയ സമയം നോക്കി കാമുകനൊപ്പം പോയ വീട്ടമ്മ പോലീസ് പിടിയിൽ. കുട്ടികളെ ഉറക്കിക്കിടത്തിയതിന് ശേഷമാണ് യുവതി കാമുകനോടൊപ്പം നാടുവിട്ടത്. ഭർത്താവിന്റെയും ബന്ധുക്കളുടെയും പരാതിയെ തുടർന്ന് അടിമാലി പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയെ വടക്കാഞ്ചേരിയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു.

കാമുകനൊപ്പം നാടുവിട്ട അടിമാലി മുത്താരംകുന്ന് സ്വദേശി രഞ്ജിലിയാണ് പൊലീസ് പിടിയിലായത്. ഈ മാസം പതിനഞ്ചിന് വൈകിട്ട് ആറോടെ നാലും ആറും വയസുള്ള കുട്ടികളെ ഉറക്കിക്കിടത്തിയശേഷം, വീടിനു സമീപം കാത്തുനിന്ന കാമുകനായ പാലക്കാട് വടക്കാഞ്ചേരി സ്വദേശി ദീപുവിനോടൊപ്പം നാടുവിടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു രഞ്ജിലി. അവിടെവച്ചാണ് വടക്കാഞ്ചേരി സ്വദേശിയായ ദീപുവിനെ പരിചയപ്പെട്ടതും പ്രണയത്തിലായതും. യുവതി ദീപുവിനെ അടിമാലിയിലേക്കു വിളിച്ചുവരുത്തി കൂടെ പോകുകയായിരുന്നു.

വ്യാഴാഴ്ച വടക്കാഞ്ചേരി ചള്ളിപ്പറമ്പ് ഭാഗത്തു ദീപുവിന്റെ വീട്ടിൽനിന്നാണ് പോലീസ് സംഘം യുവതിയെ അറസ്റ്റ് ചെയ്തു. ദീപുവിനേയും കസ്റ്റഡിയിലെടുത്തു. തുടർന്നു ജുവൈനൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു വിയ്യൂർ ജയിലിലേക്കു റിമാൻഡ് ചെയ്തിരിക്കുകയാണ്‌