video
play-sharp-fill

വോട്ടെണ്ണൽ ദിവസം വീട്ടിലിരിക്കണം ; മെയ് രണ്ടിന് ജില്ലയിൽ വിജയാഹ്ളാദ പ്രകടനങ്ങള്‍  നിരോധിച്ചു; വോട്ടെണ്ണൽ ദിവസം വരെ  ജില്ലയില്‍ റോഡ് മുറിക്കാനും റോഡില്‍ കുഴിയെടുക്കാനും പാടില്ല; നടപടി ലൈവ് വെബ്കാസ്റ്റിംഗ് തടസ്സപ്പെടാതിരിക്കാൻ

വോട്ടെണ്ണൽ ദിവസം വീട്ടിലിരിക്കണം ; മെയ് രണ്ടിന് ജില്ലയിൽ വിജയാഹ്ളാദ പ്രകടനങ്ങള്‍ നിരോധിച്ചു; വോട്ടെണ്ണൽ ദിവസം വരെ ജില്ലയില്‍ റോഡ് മുറിക്കാനും റോഡില്‍ കുഴിയെടുക്കാനും പാടില്ല; നടപടി ലൈവ് വെബ്കാസ്റ്റിംഗ് തടസ്സപ്പെടാതിരിക്കാൻ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ദിവസമായ മെയ് രണ്ടിന് ജില്ലയിൽ വിജയാഹ്ളാദ പ്രകടനങ്ങള്‍ നിരോധിച്ചു.

ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ ജില്ലാ കളക്ടർ എം. അഞ്ജനയാണ് ഉത്തരവ് പുറത്തിറക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് വ്യാപന സാഹചര്യത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥനത്തിലാണ് നടപടി.

 

വിജയിക്കുന്ന സ്ഥാനാര്‍ഥികളോ അവരുടെ പ്രതിനിധികളോ വരണാധികാരികളുടെ പക്കല്‍നിന്നും സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കാന്‍ എത്തുമ്പോള്‍ രണ്ടു പേരില്‍ കൂടുതല്‍ ഒപ്പമുണ്ടാകാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.

മെയ് രണ്ടിന് സംസ്ഥാനത്ത് ആഹ്ലാദപ്രകടനങ്ങളും ആള്‍ക്കൂട്ടവും നിരോധിക്കണമെന്നാവശ്യപ്പെട്ട് തേര്‍ഡ് ഐ ന്യൂസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിനോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും കോടതി വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

ഇതേത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും സര്‍ക്കാരും വോട്ടെണ്ണല്‍ ദിവസം ആഹ്ലാദപ്രകടനങ്ങളും ആള്‍ക്കൂട്ടവും നിരോധിക്കുമെന്ന് ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.

 

കൂടാതെ, മെയ് രണ്ടു വരെ കോട്ടയം ജില്ലയില്‍ റോഡ് മുറിക്കുന്നതും റോഡില്‍ കുഴിയെടുക്കുന്നതും നിരോധിച്ചിട്ടുണ്ട്.

 

വോട്ടെണ്ണല്‍ നടപടികളുടെ ലൈവ് വെബ്കാസ്റ്റിംഗിനായി എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും തടസമില്ലാതെ ഹൈസ്പീഡ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഉറപ്പാക്കേണ്ടതിനാലാണിത്. വാട്ടര്‍ അതോറിറ്റി, കെ.എ്‌സ.ഇ.ബി, പൊതുമരാമത്ത്, കെ.എസ്.ടി.പി എന്നിവയുടെ ജോലികളുമായി ബന്ധപ്പെട്ടും റോഡുകള്‍ കുഴിക്കാനോ മുറിക്കാനോ പാടില്ല.

 

ജില്ലാ കളക്ടറുടെ മുന്‍കൂര്‍ അനുമതിയില്ലാതെ നിരോധന കാലയളവില്‍ ഈ വകുപ്പുകള്‍ പ്രവൃത്തികള്‍ നടത്താനും പാടില്ല. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ജനപ്രാതിനിധ്യ നിയമവും ഐപിസിയും പ്രകാരം നടപടിയെടുക്കും. പൊതുമുതല്‍ നശിപ്പിച്ചതിന് പ്രോസിക്യൂഷന്‍ നടപടികളും നേരിടേണ്ടിവരും.

 

ഉത്തരവ് പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് പരിശോധന നടത്താനും ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും

റിട്ടേണിംഗ് ഓഫീസര്‍മാര്‍, തഹസില്‍ദാര്‍മാര്‍, വെബ് കാസ്റ്റിംഗ് നോഡല്‍ ഓഫീസര്‍, ഐടിസി ആപ്ലിക്കേഷന്‍ നോഡല്‍ ഓഫീസര്‍ ,സെക്ടറല്‍ ഓഫീസര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍ ,തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.