video
play-sharp-fill

വെട്ടിക്കാക്കുഴിക്കവലയിൽ കൗൺസിലർ ഓഫീസ് തുറന്നു

വെട്ടിക്കാക്കുഴിക്കവലയിൽ കൗൺസിലർ ഓഫീസ് തുറന്നു

Spread the love

സ്വന്തം ലേഖകൻ

സംക്രാന്തി: കോട്ടയം നഗരസഭ നാലാം വാർഡ് പള്ളിപ്പുറത്തെ വെട്ടിക്കാക്കുഴിക്കവലയിൽ ‘സേവാഗ്രാം’ എന്ന പേരിൽ കൗൺസിലർ ഓഫീസ് തുറന്നു. കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.

കോവിഡ് കാലത്ത് വാർഡിലെ ജനങ്ങൾക്ക് വിവിധ ആവശ്യങ്ങൾക്ക് നഗരസഭയിൽ പോകുന്നത് ഒഴിവാക്കാനും, സേവന പ്രവർത്തനങ്ങൾ എളുപ്പമാക്കാനുമാണ് ഓഫീസ് തുടങ്ങിയത്. കൗൺസിലർ സിന്ധു ജയകുമാർ നേതൃത്വം നൽകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചടങ്ങിൽ യുവജനക്ഷേമ ബോർഡ് അംഗം ജയ്ക് സി. തോമസ് നിർധനരായവർക്ക് ഭക്ഷ്യധാന്യക്കിറ്റും, കുട്ടികൾക്കു പഠനോപകരണവും വിതരണം ചെയ്തു. വാർഡിലെ കോവിഡ് മൃതദേഹ സംസ്‌ക്കാരം നടത്തിയ എം.ഇ. റെജിമോൻ, ബിബിൻ ആലിക്കൽ, രമേശ് വി. തങ്കപ്പൻ, ഉല്ലാസ്, സുജിത് ശിവകുമാർ, ഗോകുൽ എന്നിവരെ ആദരിച്ചു.