play-sharp-fill
അഴിമതി അറിയിക്കാന്‍ പോര്‍ട്ടലും ടോള്‍ഫ്രീ നമ്പറും സജ്ജമാക്കും; അന്വേഷണം സമയബന്ധിതമാക്കും: മന്ത്രി കെ രാജന്‍

അഴിമതി അറിയിക്കാന്‍ പോര്‍ട്ടലും ടോള്‍ഫ്രീ നമ്പറും സജ്ജമാക്കും; അന്വേഷണം സമയബന്ധിതമാക്കും: മന്ത്രി കെ രാജന്‍

സ്വന്തം ലേഖിക

തിരുവനന്തപുരം: പാലക്കയം കൈക്കൂലി കേസില്‍ നടപടി കുറ്റക്കാരനെ സസ്പെന്റ് ചെയ്തതില്‍ ഒതുങ്ങില്ലെന്ന് റെവന്യൂ മന്ത്രി കെ രാജൻ.

മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നന്വേഷിക്കുന്നു. അഴിമതി അന്വേഷണം സമയബന്ധിതമാക്കാൻ വേണ്ടി വന്നാല്‍ നിയമനിര്‍മ്മാണം നടത്തുമെന്നും കെ രാജൻ പറ‍‍ഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശൂരിലെ മുണ്ടൂര്‍ അഞ്ഞൂര്‍ വില്ലേജ് ഓഫീസില്‍ മിന്നല്‍ പരിശോധനക്ക് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
പാലക്കയം കൈക്കൂലി കേസില്‍ തുടര്‍പരിശോധന ഉണ്ടായി.

കുറ്റക്കാരനെ സസ്പെന്റ് ചെയ്തു.156 വില്ലേജുകളില്‍ പരിശോധന നടത്തി. 14 ജില്ലാ കളക്ടര്‍മാരും വില്ലേജ് ഓഫീസുകളില്‍ പരിശോധനയില്‍ പങ്കാളികളായി.

ജനങ്ങളെ കൂട്ടി അഴിമതിക്കെതിരായ കുരിശുസമരമാണ് ലക്ഷ്യം. 5 ന് മുഴുവൻ സര്‍വീസ് സംഘടനകളുടെയും യോഗം വിളിക്കും.

അഴിമതി അന്വേഷണം സമയബന്ധിതമാക്കാൻ വേണ്ടിവന്നാല്‍ നിയമനിര്‍മ്മാണം. അഴിമതി അറിയിക്കാൻ ജൂണ്‍ പകുതിയോടെ പോര്‍ട്ടലും ടോള്‍ ഫ്രീനമ്ബറും നല്‍കും.