
തിരുവനന്തപുരം : തോട് വൃത്തിയാക്കാൻ ഇറങ്ങിയ കോർപ്പറേഷൻ ജീവനക്കാരനെ കാണാതായി. മാരായമുട്ടം സ്വദേശിയായ താൽക്കാലിക ജീവനക്കാരൻ ജോയിയെയാണ് കാണാതായത്.
തിരുവനന്തപുരം തമ്പാനൂർ ആമഴിയഞ്ചാൻ തോട്ടിൽ ഇന്ന് രാവിലെയാണ് സംഭവം. തമ്പാനൂർ റെയിൽവേ സ്റ്റേഷൻ സമീപത്തെ തോട്ടിൽ നിന്ന് മാലിന്യങ്ങൾക്ക് കോരി മാറ്റുന്നതിലൂടെയാണ് ഇയാളെ കാണാതായത്.
ശക്തമായ മഴയെ തുടർന്ന് പെട്ടെന്ന് തോട്ടിലെ ഒഴുക്ക് വർദ്ധിച്ചതാണ് അപകടത്തിന് കാരണം. ഒഴുക്ക് വർദ്ധിച്ചതോടെ തോട്ടിൽ നിന്ന് കയറാൻ മറ്റു ജീവനക്കാർ പറഞ്ഞെങ്കിലും ഇയാൾ തോട്ടിൽ തന്നെ നിൽക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫയർ ഫോഴ്‌സിന്റെ നേതൃത്വത്തിൽ കാണാതായ ആൾക്ക് വേണ്ടി തിരച്ചിൽ നടക്കുകയാണ്, ആള് മാലിന്യത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ് എന്നാണ് പോലീസിന്റെയും ഫയർഫോഴ്സിന്റയും ന് സംശയം.