
ക്യാഷ് കൗണ്ടറുകൾ പ്രവർത്തിക്കില്ല, മീറ്റർ റീഡിംഗും മാർച്ച് 31 വരെ ഉണ്ടാവില്ല ; നിയന്ത്രണവുമായി കെ.എസ്.ഇ.ബി
സ്വന്തം ലേഖകൻ
തിരുവനന്തപുരം : ക്യാഷ് കൗണ്ടറുകൾ പ്രവർത്തിക്കില്ല, മീറ്റർ റീഡിംഗും ഉണ്ടാകില്ലെന്നും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കെഎസ്ഇബിയുടെ നടപടി.
മാർച്ച് 31 വരെയുള്ള ബില്ലുകളുടെ പേയ്‌മെന്റ് ഡ്യൂ ഡേറ്റ് ഒരു മാസത്തേക്ക് നീട്ടികൊണ്ട് നേരത്തെ തന്നെ ഉത്തരവായിരുന്നു. ഉപഭോക്താക്കൾക്ക് ഈ സമയങ്ങളിൽ ഓൺലൈൻ ആയി ഡിജിറ്റൽ പേയ്‌മെന്റ്‌സ് അടക്കമുള്ള സൗകര്യങ്ങൾ ഉപയോഗിക്കാമെന്നും കെ.എസ്.ഇ.ബി അധികൃതർ അറിയിചച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊറോണ വൈറസ് രോഗബാധയുടെ ലക്ഷണങ്ങളെ തുടർന്ന് ഐസലേഷനിലോ ചികിത്സയിലോ കഴിയുന്നവർക്ക് പരിശോധനാഫലം നെഗറ്റീവ് ആണെന്ന് ഉറപ്പുവരുന്നതുവരെ തൊഴിൽ ചെയ്യാനോ അതുവഴി വരുമാനം ഉണ്ടാക്കാനോ സാധിക്കാത്തതിനാലാണ് കെഎസ്ഇബിയുടെ ഈ തീരുമാനം എടുത്തിരിക്കുന്നത്.
Third Eye News Live
0
Tags :