video
play-sharp-fill
കൊറോണയിൽ കിതച്ച് ലോകം : മരണസംഖ്യ 21,000 കടന്നു ; ലോകത്ത് രോഗബാധിതരുടെ എണ്ണം നാലരലക്ഷം

കൊറോണയിൽ കിതച്ച് ലോകം : മരണസംഖ്യ 21,000 കടന്നു ; ലോകത്ത് രോഗബാധിതരുടെ എണ്ണം നാലരലക്ഷം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ചൈനയിൽ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത് മൂന്ന് മാസം പിന്നിടുമ്പോൾ ലോകത്താകമാനം വൈറസ് ബാധിതരായി മരിച്ചവരുടെ എണ്ണം 21,180 ആയി. 24 മണിക്കൂറിൽ 2000 എന്ന കണക്കിലാണ് ലോകത്ത് മരണസംഖ്യ ഉയരുന്നത്. ഏറ്റവും കൂടുതൽ പേർ മരിച്ചത് ഇറ്റലിയിലാണ് 7503. 24 മണിക്കൂറിൽ 683 എന്നതാണ് ഇറ്റലിയിലെ മരണനിരക്ക്.

സ്‌പെയിൻ, ഇറ്റലി, ഫ്രാൻസ് എന്നീ രാജ്യങ്ങളിലാണ് കഴിഞ്ഞ ദിവസം ഏറ്റവുമധികം മരണങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ സ്‌പെയിനിൽ 738, ഇറ്റലിയിൽ 683, ഫ്രാൻസ് 231 എന്നിങ്ങനെയാണ് മരണനിരക്ക്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജമൈക്ക, കാമറൂൺ, എസ്റ്റോണിയ, നൈഗർ എന്നീ രാജ്യങ്ങൾ ചൊവാഴ്ച്ച തങ്ങളുടെ രാജ്യങ്ങളിലെ ആദ്യ കോവിഡ് മരണങ്ങൾ സ്ഥിരീകരിപ്പോൾ ഗിനിയബിസ്സാവു, മാലി, ലിബിയ, ബെലീസ്, ഗ്രനേഡ, ഡൊമിനിക്ക തുടങ്ങിയ രാജ്യങ്ങൾ ബുധനാഴ്ച ആദ്യ കോവിഡ് 19 മരണങ്ങൾ സ്ഥിരീകരിച്ചു.

അന്റാർട്ടിക്ക ഒഴിച്ചുള്ള എല്ലാ ഭൂഖണ്ഡങ്ങളും വൈറസ് ബാധ ഭീഷണി നേരിടുന്നുമുണ്ട്. എങ്കിലും ഇത് ഏറ്റവുമധികം ഗുരുതരമായി ബാധിച്ചിരിക്കുന്നത് യൂറോപ്പിനെ തന്നെയാണ്. 239,912 രോഗികളുള്ള യൂറോപ്പിൽ് ഇതുവരെ 13824 പേരാണ് മരണമടഞ്ഞത്. 99,927 രോഗികളുള്ള ഏഷ്യയിൽ 3596 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അമേരിക്കയിലും കാനഡയിലും കൂടി ഇതുവരെ 62,194 രോഗികൾ ഉണ്ടെന്നാണ് കണക്ക്. 854 മരണങ്ങൾ ഇവിടെനിന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുമുണ്ട്. ലാറ്റിൻ അമേരിക്കയിലും കരീബിയന്ന് ദ്വീപുകളിലുമായി 7,529 രോഗികൾ ഉണ്ടെന്നുള്ളതാണ് ഔദ്യോഗിക കണക്കുകൾ. 124 മരണങ്ങളാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. മിഡിൽ ഈസ്റ്റിൽ 32, 182 രോഗികളും 2123 മരണങ്ങളും, ആഫ്രിക്കയിൽ 2631 രോഗികളും 69 മരണങ്ങളും എന്നിങ്ങനെയാണ് മറ്റ് മേഖലകളിലെ പുറത്ത് വരുന്ന കണക്കുകൾ.

ലോകം യുദ്ധസമാന സാഹചര്യത്തിലേക്ക് നീങ്ങുന്നതോടെ രാജ്യങ്ങളെല്ലാം നിയന്ത്രണങ്ങൾ കർശനമാക്കി. ലോകത്തെ 300 കോടി ജനങ്ങൾ ഇപ്പോൾ ലോക്ക്ഡൗണിലാണ്.