play-sharp-fill
തുടർച്ചയായ പരിശോധനകൾ, കോണ്ടാക്ട് ട്രാക്കിങ്ങ്, പാകം ചെയ്ത ഭക്ഷണവും ശുചിത്വവും…! ഇതാണ് മാതൃക : കോവിഡ് പ്രതിരോധത്തിൽ കൊച്ചു കേരളത്തെ പുകഴ്ത്തി വാഷിങ്ടൺ പോസ്റ്റ്

തുടർച്ചയായ പരിശോധനകൾ, കോണ്ടാക്ട് ട്രാക്കിങ്ങ്, പാകം ചെയ്ത ഭക്ഷണവും ശുചിത്വവും…! ഇതാണ് മാതൃക : കോവിഡ് പ്രതിരോധത്തിൽ കൊച്ചു കേരളത്തെ പുകഴ്ത്തി വാഷിങ്ടൺ പോസ്റ്റ്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കോവിഡിനെ പ്രതിരോധത്തിൽ ലോകത്തിൽ തന്നെ മാതൃകയായിരിക്കുകയാണ് നമ്മുടെ കൊച്ചു കേരളം. കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന കോവിഡ് പ്രതിരോധത്തെ പുകഴ്ത്തി എഴുതിയിരിക്കുകയാണ് രാജ്യന്തര മാധ്യമമായ വാഷിങ്ടൺ പോസ്റ്റ്.


തുടർച്ചയായ പരിശോധനകൾ, കോണ്ടാക്ട് ട്രാക്കിങ്, പാകം ചെയ്ത ഭക്ഷണവും ശുചിത്വവും, ഈ നാലുകാര്യങ്ങളാണ് കേരളത്തിൽ രോഗവ്യാപനത്തെ തടഞ്ഞതെന്നും, വാഷിങ്്ടൺപോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതോടൊപ്പം കൊവിഡിനെതിരെ കേരളാ സർക്കാർ സ്വീകരിച്ച നടപടികളെയും തീരുമാനങ്ങളെയും റിപ്പോർട്ടിൽ വിശദമായി വിലയിരുത്തുകയും ചെയ്യുന്നു. രോഗവ്യാപനം തടയാനുള്ള നടപടികൾ, കൊവിഡ് സംശയമുള്ളവരെ ക്വാറന്റൈൻ ചെയ്യൽ, രോഗികളുടെ റൂട്ട് മാപ്പും സമ്പർക്ക പട്ടികയും തയ്യാറാക്കൽ, കർശനമായ പരിശോധനകൾ, മികച്ച ചികിത്സ തുടങ്ങിയവ സർക്കാർ ഉറപ്പുവരുത്തി.

കേരളത്തിലെ ഉയർന്ന സാക്ഷരത രാജ്യത്തെ മികച്ച പൊതുജനാരോഗ്യ സംവിധാനമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റാൻ സഹായിച്ചെന്നും വാഷിങ്ടൺ റിപ്പോർട്ട് വ്യക്തമാക്കുന്നു.സംസ്ഥാനത്തെ അതിഥിതൊഴിലാളികൾക്ക് താമസസൗകര്യമൊരുക്കിയതും സൗജന്യഭക്ഷണം വിതരണം ചെയ്യുന്നതുമടക്കമുള്ള വിവരങ്ങൾ വാർത്തയിൽ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിൽ ആദ്യമായി വൈറസ് ബാധ റിപ്പോർട്ട് ചെയ്ത സംസ്ഥാനമായിട്ടും പുതിയ കേസുകളുടെ എണ്ണം 30 ശതമാനമായി കുറയ്ക്കാനും 34 ശതമാനം പേർക്ക് രോഗമുക്തി നേടാനും കേരളത്തിന് സാധിച്ചെന്നും വാർത്തയിൽ വ്യക്തമാക്കുന്നു.

‘ അതിജീവനത്തിൽ ഏറ്റവും മുന്നിൽ, രോഗനിർണയ പരിശോധനയിൽ ദേശീയ ശരാശരിയേക്കാൾ കാതങ്ങൾ മുന്നിൽ, മരണനിരക്ക് ഏറ്റവും കുറവ്, നിരീക്ഷണ സംവിധാനം അതിവിപുലം… വമ്പൻ സാമ്പത്തിക ശക്തികളെപ്പോലും മുട്ടുകുത്തിച്ച മഹാമാരിക്കെതിരായ സമരത്തിൽ കേരളം സൃഷ്ടിച്ചത് സമാനതകളില്ലാത്ത തനത് മാതൃകയണ്്’ വാർത്ത ചൂണ്ടിക്കാണിക്കുന്നു.

എറണാകുളം മെഡിക്കൽ കോളേജിൽ അമ്പത്തേഴുകാരനായ ബ്രിട്ടീഷ് പൗരനും മരണത്തെ മുഖാമുഖം കണ്ട് ജീവിതത്തിലേക്ക് തിരിച്ച് നടന്നതും ഇതേ ഇച്ഛാശക്തിയുടെ കൈപിടിച്ചാണ്. ഇദ്ദേഹത്തെ രക്ഷിക്കാൻ എച്ച്‌ഐവിക്ക് ഉപയോഗിക്കുന്ന പ്രത്യേക ചികിത്സ സ്വീകരിച്ചു. ചികിത്സയിലായിരുന്ന എട്ട് വിദേശ പൗരന്മാരെയും സുഖപ്പെടുത്തി.

എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ 24 മണിക്കൂറിനിടെ വിദേശത്ത് അഞ്ച് മലയാളികളാണ് മരിച്ചത്.