കീഴടക്കാനാവാതെ കൊറോണ വൈറസ് ബാധ : ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 2.30 ലക്ഷത്തിലേറെ പേർക്ക് ; മരണസംഖ്യ 562,769 ആയി ഉയർന്നു
സ്വന്തം ലേഖകൻ
ന്യൂഡൽഹി : ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് ബാധ. ആഗോള തലത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2.30 ലക്ഷത്തിലേറേ പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,26, 25,150 ആയി ഉയർന്നു.
അതേസമയം ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,62,769 ആയി. ഇന്നലെ മാത്രം 5,357 മരണമാണ് റിപ്പോർട്ട് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അമേരിക്ക, ബ്രസീൽ, ഇന്ത്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്.അമേരിക്കയിൽ മാത്രം കോവിഡ് രോഗികൾ 33 ലക്ഷത്തിലേക്ക് അടുക്കുന്നു.
അമേരിക്കയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 3,291,786 പേർക്കാണ്. പുതുതായി 71,372 പേർക്ക് രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ 1,36,671 ആയി വർധിച്ചു.
രോഗികളുടെ എണ്ണത്തിൽ മൂന്നാമതുള്ള ഇന്ത്യയിലെ കോവിഡ് കേസുകളുടെ എണ്ണം എട്ട് ലക്ഷത്തിലേക്ക് അടുക്കുകയായണ്.
റഷ്യയിൽ മാത്രം രോഗികൾ 7.10 ലക്ഷം പിന്നിട്ടു. പെറുവിൽ രോഗബാധിതർ 3,19,646 ആയി വർധിച്ചു. മെക്‌സിക്കോയിലും സ്ഥിതി ഗുരുതരമാണ്. പുതുതായി 6,891പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളിടെ എണ്ണം 2, 89,174 ആയി. ഇവിടെ മരണസംഖ്യ 34,191 ആയി ഉയർന്നു.