കൊറോണ വൈറസ് ബാധ: ശബരിമല ഉത്സവം മാറ്റിവച്ചു

കൊറോണ വൈറസ് ബാധ: ശബരിമല ഉത്സവം മാറ്റിവച്ചു

സ്വന്തം ലേഖകൻ

പത്തനംതിട്ട: കൊറോണ വൈറസ് ബാധ വ്യാപനത്തിന്റെ
പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക്വ ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മാർച്ച് ഒൻപത് മുതൽ ഏപ്രിൽ 7വരെ നടത്താനിരുന്ന ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്രം മഹോത്സവം മാറ്റിവച്ചു. അതിനാൽ ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട ഉത്സവത്തിനായി തുറക്കുകയില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു അറിയിച്ചു.

മാർച്ച്28 ന് വൈകുന്നേരമാണ് ഉൽസവത്തിനായി പത്ത് ദിവസത്തേക്ക് നട തുറക്കാൻ തീരുമാനിച്ചിരുന്നത്.എന്നാൽ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഈ തീരുമാനം മാറ്റുകയായിരുന്നു.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഉത്സവങ്ങളുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളും നിറുത്തി വയ്ക്കാനും ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചു.കൊറോണ മുൻകരുതൽ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ആകെ ലോക് ഡൗൺ വരുന്ന പശ്ചാത്തലം കണക്കിലെടുത്താണ് ശബരിമല ക്ഷേത്രനട ഉത്സവത്തിനായി തുറക്കേണ്ടതില്ല എന്നതുൾപ്പെടെയുള്ള തീരുമാനം ബോർഡ് കൈക്കൊണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group