play-sharp-fill
കൊറോണ വൈറസ് ബാധ ; കേരളത്തിൽ രോഗബാധിതരുടെ എണ്ണം നൂറ് കടന്നു ; പൊതുസ്ഥലത്ത് അഞ്ചിലധികം ആളുകൾ ഒത്തുകൂടരുത് : കർശന നിർദ്ദേശവുമായി മുഖ്യമന്ത്രി

കൊറോണ വൈറസ് ബാധ ; കേരളത്തിൽ രോഗബാധിതരുടെ എണ്ണം നൂറ് കടന്നു ; പൊതുസ്ഥലത്ത് അഞ്ചിലധികം ആളുകൾ ഒത്തുകൂടരുത് : കർശന നിർദ്ദേശവുമായി മുഖ്യമന്ത്രി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച മാത്രം പതിനാല് പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ ആറുപേർ കാസർകോട് ജില്ലക്കാരും രണ്ടുപേർ കോഴിക്കോടുകാരുമാണ്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 105 ആയി. പൊതുസ്ഥലത്ത് അഞ്ചിലധികം ആളുകൾ ഒത്തുകൂടരുത് കർശന നിർദ്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സാധനങ്ങൾ പൂഴ്ത്തിവയ്ക്കുകയോ വിലകൂട്ടി വിൽക്കുകയോ ചെയ്താൽ കർശനനടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. സുഗമമായ മാധ്യമപ്രവർത്തനത്തിന് എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അത്യാവശ്യഘട്ടങ്ങളിൽ ടാക്‌സികളും ഓട്ടോറിക്ഷകളും മാത്രമേ സർവീസ് നടത്താവൂ. ആവശ്യ സർവീസുകൾക്ക് പാസ് നിർബന്ധമാണെന്നും പറഞ്ഞു.പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം നൽകണമെന്നും പറഞ്ഞു.

ഡിപ്പാർട്ട്‌മെന്റ് സ്റ്റോറുകൾ,സൂപ്പർമാർക്കറ്റുകൾ, ഭക്ഷ്യവസ്തുക്കൾ, പലവ്യഞ്ജനങ്ങൾ, പാൽ, ബ്രഡ്, പച്ചക്കറി, മുട്ട, ഇറച്ചി, മീൻ, കോഴി, കന്നുകാലിത്തീറ്റ ഇവ വിൽക്കുന്ന കടകളും ബേക്കറികളും രാവിലെ ഏഴുമുതൽ വൈകീട്ട് അഞ്ചുവരെ തുറന്നുപ്രവർത്തിക്കും. വിനോദം ആർഭാടം എന്നിവയ്ക്കായുള്ള കടകൾ തുറന്ന് പ്രവർത്തിക്കില്ല. കാസർകോട് ജില്ലയിൽ നേരത്തെ തീരുമാനിച്ച് സമയ ക്രമീകരണങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.