കൊറോണ സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശികൾ കൊച്ചിയിലെത്തിയത് ഖത്തർ എയർവേയ്‌സിൽ ; 29 ന് എത്തിയ മറ്റ് യാത്രക്കാർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം

കൊറോണ സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശികൾ കൊച്ചിയിലെത്തിയത് ഖത്തർ എയർവേയ്‌സിൽ ; 29 ന് എത്തിയ മറ്റ് യാത്രക്കാർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം

സ്വന്തം ലേഖകൻ

പത്തനംതിട്ട: കേരളത്തിൽ പത്തനംതിട്ടയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക്  കൊറോണ സ്ഥിരീകരിച്ചു. ഇവർ എത്തിയത് ഇറ്റലിയിൽ നിന്ന് ഫെബ്രുവരി 29ന് ഖത്തർ എയർവേയ്‌സിന്റെ (ക്യു.ആർ126) വെനീസ്-ദോഹ വിമാനത്തിൽ. ഈ വിമാനത്തിൽ എത്തിയ സഹയാത്രികരും മറ്റു ബന്ധപ്പെട്ടവരും ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെടണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു.

മാർച്ച് ഒന്നിന് രാവിലെ 8.20 ഓടെയാണ് ഈ വിമാനം കൊച്ചിയിലെത്തിയത്. 11.20ന് ഈ വിമാനം ദോഹയിലെത്തി. ഇവിടെ അവർ കൊച്ചിയിലേക്കുള്ള വിമാനത്തിനായി ഒന്നര മണിക്കൂറോളം കാത്തുനിന്നു. തുടർന്ന് ഖത്തർ എയർവേയ്‌സിന്റെ തന്നെ ക്യൂ.ആർ 514 വിമാനത്തിൽ കൊച്ചിയിലേക്ക് എത്തിയിയത്.ഇവിടെ നിന്ന് സ്വകാര്യ കാറിലാണ് വീട്ടിലേക്ക് പോയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

55 കാരനും ഭാര്യയും 22കാരനായ മകനും ഇറ്റലിയിൽ നിന്നെത്തിയത് ദിവസങ്ങൾക്ക് മുൻപാണ്. ഇയാളുടെ മൂത്ത സഹോദരന് പനി വന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് കൊറോണ വൈറസിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയത്. തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ ഇവരുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുകയുംതുടർന്ന് ഇറ്റലിയിൽ നിന്ന് വന്നരേയും ഭാര്യയേയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.ഇതോടെ ഇന്ത്യയിൽ 39 കൊറോണ കേസുകൾ ആവും.

 

 

ശ്രദ്ധിക്കുക….!

  1. Flight No – QR 126
    Date – 28/02/2020
    VENICE to DOHA

2.Flight No – QR 514
Date – 29/02/2020
DOHA to KOCHI

ഈ വിമാനങ്ങളിൽ ഈ തീയതികളിൽ നിങ്ങൾ യാത്ര ചെയ്തിട്ടുണ്ടെങ്കിൽ ദയവുചെയ്ത് അടുത്തുള്ള മെഡിക്കൽ ഓഫീസറേയോ ദിശയുടെ നമ്പറിലേക്കോ ബന്ധപ്പെടേണ്ടതാണ്.

ദിശ: 0471 2552056, 1056 (toll free)