video
play-sharp-fill

കോട്ടയത്ത് ഒൻപത് പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ ; ജില്ലയിൽ വീടുകളിൽ ജനസമ്പർക്കമില്ലാതെ കഴിയുന്നവരുടെ എണ്ണം 91 ആയി

കോട്ടയത്ത് ഒൻപത് പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ ; ജില്ലയിൽ വീടുകളിൽ ജനസമ്പർക്കമില്ലാതെ കഴിയുന്നവരുടെ എണ്ണം 91 ആയി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ജില്ലയിൽ കെറോണ വൈറസിന്റെ മുൻകരുതൽ നടപടികളുടെ ഭാഗമായി ഒൻപത് പേരാണ് ജില്ലയിലെ വിവിധ ഇപ്പോൾ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ച കുടുംബത്തിലെ ഗൃഹനാഥന്റെ മാതാപിതാക്കളെ തിങ്കളാഴ്ച കോട്ടയം മെഡിക്കൽ കേളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ബന്ധുകുടുംബത്തിലെ മൂന്നു പേരും മറ്റു രണ്ടു പേരും ഉൾപ്പെടെ ആകെ ഏഴു പേരാണ് ഇപ്പോൾ മെഡിക്കൽ കേളേജ് ആശുപത്രിയിൽ ഉള്ളത്.

ഒരാൾ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും മറ്റൊരാൾ കോട്ടയം ജനറൽ ആശുപത്രിയിലുമാണ് ഐസെലേഷനിൽ കഴിയുന്നത്. അതേസമയം മാർച്ച് എട്ടു മുതൽ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞിരുന്ന മധ്യവയസ്‌കനെ സാമ്പിൾ പരിശോധനയിൽ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഐസെലേഷനിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവിധ രാജ്യങ്ങളിൽനിന്നെത്തിയ എട്ടു പേർക്കു കൂടി ആരോഗ്യ വകുപ്പ് ഇന്നലെ ഹോം ക്വാറന്റയിൻ നിർദേശിച്ചു. ഇതോടെ ജില്ലയിൽ വീടുകളിൽ ജനസമ്പർക്കമില്ലാതെ കഴിയുന്നവരുടെ എണ്ണം 91 ആയി. പൊതുചടങ്ങുകൾ, ആരാധനാലയങ്ങൾ, സിനിമ തിയേറ്ററുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ജനങ്ങൾ ഒത്തു ചേരുന്നത് ഒഴിവാക്കുക. അവശ്യ സന്ദർഭങ്ങളിലൊഴികെ ട്രെയിനുകൾ, ബസുകൾ തുടങ്ങിയ പൊതു ഗതാഗത സംവിധാനങ്ങളിൽ യാത്ര ചെയ്യാതിരിക്കുകയാകും ഉചിതം.

വിദേശ രാജ്യങ്ങളിൽനിന്ന് എത്തുന്നവർക്ക് റിപ്പോർട്ട് ചെയ്യുന്നതിനും സംശയ നിവാരണത്തിനുമായി 0481 2304800, 1077 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാം.