video
play-sharp-fill

സംസ്ഥാനത്ത് ഒരാൾക്ക് കൂടി കൊറോണ വൈറസ് : രോഗം സ്ഥിരീകരിച്ചത് വുഹാനിൽ നിന്നും മടങ്ങിയെത്തിയ വിദ്യാർത്ഥിക്ക് ; രോഗം ബാധിച്ചവരുടെ എണ്ണം ഇനിയും വർദ്ധിക്കാൻ സാധ്യത

സംസ്ഥാനത്ത് ഒരാൾക്ക് കൂടി കൊറോണ വൈറസ് : രോഗം സ്ഥിരീകരിച്ചത് വുഹാനിൽ നിന്നും മടങ്ങിയെത്തിയ വിദ്യാർത്ഥിക്ക് ; രോഗം ബാധിച്ചവരുടെ എണ്ണം ഇനിയും വർദ്ധിക്കാൻ സാധ്യത

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഒരാൾക്കു കൂടി കൊറോണ വൈറസ്. ഗോരം സ്ഥിരീകരിച്ചത് വുഹാനിൽ നിന്നും മടങ്ങിയെത്തിയ വിദ്യാർത്ഥിയ്ക്ക്.രോഗം ബാധിച്ചവരുടെ എണ്ണം ഇനിയും വർദ്ധിക്കാൻ സാധ്യതയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ അറിയിച്ചു.കാസർകോട് ജില്ലയിലെ ഒരു വിദ്യാർത്ഥിക്ക് കൂടിയാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം മൂന്നായി.

വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാർത്ഥി കാസർഗോഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണെന്നും വിദ്യാർത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയിൽ ആശങ്കയ്ക്ക് വകയില്ലെന്നും മന്ത്രി വ്യക്തമാക്കി.ഇതോടെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പരിശോധനയും സുരക്ഷയും ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

വൈറസ് വ്യാപനം തടയാൻ എല്ലാവരും മുൻകരുതൽ എടുക്കണമെന്ന് ആവശ്യപ്പെട്ട മന്ത്രി പൂനെ വൈറോളജി ലാബിൽ നിന്നുള്ള ഫലങ്ങൾ കാത്തിരിക്കുകയാണെന്നും സഭയെ അറിയിച്ചു. ഞായറാഴ്ച വരെ 104 സാമ്പിളുകൾ പരിശോധന നടത്തിയതിൽ തൃശൂർ, ആലപ്പുഴ ജില്ലകളിലെ രണ്ട് വിദ്യാർത്ഥികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.