video
play-sharp-fill
അതീവ ജാഗ്രതയിൽ ഇന്ത്യ : രോഗബാധിതരുടെ എണ്ണം 1700 ആയി ; ചൊവ്വാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത് അഞ്ച് മരണങ്ങൾ

അതീവ ജാഗ്രതയിൽ ഇന്ത്യ : രോഗബാധിതരുടെ എണ്ണം 1700 ആയി ; ചൊവ്വാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത് അഞ്ച് മരണങ്ങൾ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കൊറോണ ഭീതിയിൽ ഇന്ത്യം. രാജ്യത്തെ രോഗബാധിതരുടെ എണ്ണം 1700 ആയി ഉയർന്നു. മഹാരാഷ്ട്രയിൽ മാത്രം ഇതുവരെ 320 പേർക്കാണ് വൈറസ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.മരണ സംഖ്യ 52 ആയി ഉയർന്നു. ചൊവ്വാഴ്ച മാത്രം ഇന്ത്യയിൽ അഞ്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. മദ്ധ്യപ്രദേശിലും പശ്ചിമ ബംഗാളിലും രണ്ട് പേർ കോവിഡ് ബാധിച്ച് മരിച്ചു. മഹാരാഷ്ട്രയിൽ ഒരാളും മരിച്ചു. അതേസമയം കേരളത്തിന്റെ അയൽസംസ്ഥാനമായ തമിഴ്‌നാട്ടിൽ 50 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 45 പേരും ഡൽഹി നിസാമുദ്ദീനിലെ തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തവരാണ്.

തെലങ്കാന – 12, ഗുജറാത്ത്-6, പശ്ചിമ ബംഗാൾ-6,മദ്ധ്യപ്രദേശ്-4,പഞ്ചാബ്-4,കർണാടക-3, കേരള-2,ഡൽഹി-2,ജമ്മു കാശ്മീർ -2, തമിഴ്‌നാട്-1,ബീഹാർ-1, ബീഹാർ-1, ഹിമാചൽ പ്രദേശ്-1എന്നിങ്ങനെയാണ് മരണസംഖ്യയുടെ കണക്കുകൾ. അതിനിടെ യു.പിയിൽ 25 കാരൻ മരിച്ചത് കൊറോണ വൈറസ് മൂലമാണെന്ന പരിശോധന ഫലം പുറത്തു വന്നു. മാർച്ച് 30 തിങ്കളാഴ്ചയാണ് യുവാവ് ഗൊരഖ്പൂർ ബി.ആർ.ഡി ആശുപത്രിയിൽവെല്ലാണ് മരിക്കുന്നത്. ഞായറാഴ്ചയാണ് യുവാവ് ഇവിടെ ചികിത്സക്കെത്തുന്നത്.വൈറസ് ബാധിച്ച് മരിച്ചവരിലെ പ്രായം കുറഞ്ഞ വ്യക്തിയാണിവർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈറസിനെതിരായ പ്രതിരോധ നടപടികൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിംഗ് വഴി ചർച്ച നടത്തും. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ ആരോഗ്യപ്രവർത്തകർക്ക് ജീവഹാനി സംഭവിച്ചാൽ കുടുംബങ്ങൾക്ക് ഒരുകോടി രൂപ സഹായ ധനം നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.