കൊറോണ വൈറസ് ബാധ : ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ആരോഗ്യനില മെച്ചപ്പെട്ടു
സ്വന്തം ലേഖകൻ
ന്യൂഡൽഹി : കൊറോണ വൈറസ് ബാധയെ തുടർന്ന് ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസെന്റ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു. ഇതുമായി ബന്ധപ്പെട്ടുള്ള സ്ഥിരീകരണം പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണ് അറിയിച്ചിരിക്കുന്നത്.
ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ഇതേത്തുടർന്ന് ഇദ്ദേഹത്തെ ഐ.സി.യുവിൽനിന്ന് മാറ്റി. എന്നാൽ ആശുപത്രിയിൽ തുടരുമെന്നും അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈറസ് ബാധ സ്ഥിരീകരിച്ച് പത്ത് ദിവസം വീട്ടിൽ ഐസൊലേഷനിൽ കഴിയുകയായിരുന്നു ബോറിസ് ജോൺസൺ. എന്നാൽ ആരോഗ്യനില മോശമായതിനെ തുടർന്ന് ഞായറാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആരോഗ്യനില മോശമായതിനെ തുടർന്ന് മൂന്നു ദിവസം അദ്ദേഹം ഐ.സി.യുവിൽ കഴിഞ്ഞു. അതേസമയം പ്രധാനമന്ത്രിക്ക് ന്യൂമോണിയ ബാധിച്ചിട്ടില്ലെന്നും മെഡിക്കൽ സ്റ്റാഫിെന്റ സഹായത്തോടെ എഴുന്നേൽക്കാനും നടക്കാനും സാധിക്കുന്നുണ്ടെന്നും വെന്റിലേറ്റർ ആവശ്യമില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
തന്റെ അഭാവത്തിൽ വിദേശകാര്യ മന്ത്രി ഡൊമിനിക് റാബിനോട് പ്രധാനമന്ത്രിയുടെ ചുമതലകൾ താത്കാലികമായി വഹിക്കാൻ ബോറിസ് ജോൺസൺ നിർദേശിച്ചെന്നാണ് വിവരം. പ്രധാനമന്ത്രിയോട് അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തേ, പനി ഭേദമാകാത്തതിനെ തുടർന്ന് ബോറിസിന്റെ ഐസൊലഷൻ നീട്ടിയിരുന്നു.രോഗലക്ഷണങ്ങൾ ഗുരുതരമല്ലാത്തതിനാൽ വീഡിയോ കോൺഫറൻസിംഗ് മുഖേന അദ്ദേഹം യോഗങ്ങളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇതുവരെ ഉണ്ടായതിൽ നിന്നും വ്യത്യസ്തമായി ലക്ഷണങ്ങളില്ലാതെയുള്ള വൈറസ് ബാധ രോഗവ്യാപനമാണ് യു.എസിൽ നടക്കുന്നത്. രോഗവ്യാപനത്തിന്റെ വ്യാപ്തി ഇപ്പോഴും ശരിയായി മനസ്സിലാക്കാനായിട്ടില്ലെന്നും യു.എസ്. പൊതുജനാരോഗ്യ വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ആഗോളതലത്തിൽ കൊവിഡ് രോഗബാധിതരുടെ എണ്ണം 1,603,164 ആയി ഉയർന്നിട്ടുണ്ട്. മരണസംഖ്യ 95,693 ആയി ഉയർന്നു. കഴിഞ്ഞ ദിവസം 80,000ത്തോളം പേർക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്.
അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം 4,68,566 ആയി ഉയർന്നു. വ്യാഴാഴ്ച മാത്രം 1819 പേർ മരിച്ചു. ഇതോടെ രാജ്യത്ത് ആകെ മരണം 16,691 ആയി. രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാമതുള്ള സ്‌പെയിനിൽ 1,53,222 പേർക്ക് രോഗം സ്ഥിരീകരിച്ചു. 15,447 പേർ മരിച്ചു. 24 മണിക്കൂറിനുള്ളിൽ എഴുന്നൂറോളം മരണം സ്‌പെയിനിൽ റിപ്പോർട്ട് ചെയ്തു. ഇറ്റലിയിൽ മരണസംഖ്യ 18,279 ആയി വർധിച്ചു. രോഗബാധിതരുടെ എണ്ണം 1,43,626 ആയി