play-sharp-fill
കൊറോണയിൽ ആശങ്കയൊഴിയാതെ കേരളം : 24 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു ; രോഗബാധിതരുടെ എണ്ണം 265 ആയി ; ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ അടച്ചിട്ട  കടമുറികളുടെ വാടകയ്ക്ക് ഒരു മാസത്തെ ഇളവ്

കൊറോണയിൽ ആശങ്കയൊഴിയാതെ കേരളം : 24 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു ; രോഗബാധിതരുടെ എണ്ണം 265 ആയി ; ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ അടച്ചിട്ട കടമുറികളുടെ വാടകയ്ക്ക് ഒരു മാസത്തെ ഇളവ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് 24 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 265 ആയി. കാസർഗോഡ് 12, എറണാകുളം മൂന്ന്, തിരുവനന്തപുരം, തൃശൂർ, മലപ്പുറം, കണ്ണൂർ എന്നിവിടങ്ങളിൽ രണ്ട്, പാലക്കാട് ഒന്ന് എന്നിങ്ങനെയാണ് ബുധനാഴ്ച രോഗമ സ്ഥിരീകരിച്ചത്. 265 പേരിൽ 237 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.


ബുധനാഴ്ചത്തെ 24 കേസുകളിൽ ഒൻപത് പേർ വിദേശത്ത് നിന്ന് വന്നവരാണ്. 164,130 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതിൽ 622 പേരാണ് ആശുപത്രിയിലുള്ളത്. ബുധനാഴ്ച മാത്രം 123 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുവരെ രോഗം ബാധിച്ച 191 പേർ വിദേശത്ത് നിന്ന് വന്ന മലയാളികളാണ്. ഏഴ് പേർ വിദേശികളുമാണ്. സമ്പർക്കത്തിലൂടെ 67 പേർക്കാണ് രോഗം വന്നത്. 7965 സാംപിളുകളാണ് പരിശോധനക്കയച്ചത്. 7256 എണ്ണം നെഗറ്റീവ് ആയി.