video

00:00

Saturday, May 17, 2025
Homeflashരാജ്യത്ത് മൂന്ന് കൊറോണ വാക്‌സിനുകൾ ടെസ്റ്റിങ്ങിന്റെ അവസാനഘട്ടത്തിൽ ; വാക്‌സിൻ ലഭ്യമായാൽ ആദ്യം നൽകുക ആരോഗ്യ...

രാജ്യത്ത് മൂന്ന് കൊറോണ വാക്‌സിനുകൾ ടെസ്റ്റിങ്ങിന്റെ അവസാനഘട്ടത്തിൽ ; വാക്‌സിൻ ലഭ്യമായാൽ ആദ്യം നൽകുക ആരോഗ്യ പ്രവർത്തകർക്ക്

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി : രാജ്യത്തെ ആകെ കൊറോണ പടരുന്നതിനിടെ ഇന്ത്യയിൽ മൂന്ന് കൊറോണ വാക്‌സിനുകളുടെ അവസാനഘട്ടത്തിവാണ്. വാക്‌സിൻ ഇന്ത്യയിൽ ലഭ്യമായാൽ അത് ആദ്യം ആരോഗ്യ പ്രവർത്തകർക്ക് നൽകുമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമവകുപ്പ് മന്ത്രി അശ്വിനി കുമാർ ചൗബ അറിയിച്ചു.

കൊറോണ വൈറസിനെതിരെയുള്ള ആരോഗ്യ പ്രവർത്തകരുടെ സേവനം മഹനീയമാണ്. നിശ്ചയ ദാർഢ്യം കൊണ്ട് ആ മഹാമാരിയെ നമുക്ക് മറികടക്കാൻ സാധിക്കും. ഇതിനെതിരെ ജനങ്ങൾ എപ്പോഴും ജാഗ്രത പുലർത്തേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്തെ മൂന്ന് വാക്‌സിനുകൾ ടെസ്റ്റിങ്ങിന്റെ വിവിധ ഘട്ടങ്ങളിലാണുള്ളത്. രാജ്യത്തെ വാക്‌സിൻ പരീക്ഷണം വിജയിച്ചാൽ കൊറോണ പോരാളികൾക്കാവും വാക്‌സിൻ ആദ്യം ലഭിക്കുക. ഇവർ നൽകുന്ന സേവനങ്ങൾക്കായാണ് ഇതെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

അതേസമയം സ്വാതന്ത്ര്യ ദിനത്തിൽ മോദി പ്രസംഗിച്ച നാഷണൽ ഡിജിറ്റൽ ഹെൽത്ത് മിഷൻ ആരോഗ്യ മേഖലയിൽ മാറ്റം കൊണ്ടുവരും. രാജ്യത്തെ ആരോഗ്യ മേഖലയ്ക്ക് മുതൽക്കൂട്ടാകുന്ന ചരിത്രപരമായ തീരുമാനമാണ് നാഷണൽ ഡിജിറ്റൽ ഹെൽത്ത് മിഷനെന്നും അശ്വിനി കുമാർ ചൗബെ പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments