play-sharp-fill
തലസ്ഥാനത്ത് ഉറവിടം കണ്ടെത്താനാവാതെ കൊറോണ ബാധിതർ ; വീടിന് പുറത്ത് പോകുന്നവർ യാത്രാപാത എഴുതിയ ഡയറി സൂക്ഷിക്കണമെന്ന് അധികൃതരുടെ നിർദ്ദേശം

തലസ്ഥാനത്ത് ഉറവിടം കണ്ടെത്താനാവാതെ കൊറോണ ബാധിതർ ; വീടിന് പുറത്ത് പോകുന്നവർ യാത്രാപാത എഴുതിയ ഡയറി സൂക്ഷിക്കണമെന്ന് അധികൃതരുടെ നിർദ്ദേശം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നത് ജനങ്ങളിൽ ആശങ്ക ഏറെ ഉണർത്തുന്നു. ഇതിനിടെയിലാണ് തലസ്ഥാനത്ത് ഉറവിടമറിയാത്ത രോഗികളുടെ എണ്ണവും വർദ്ധിക്കുന്നുണ്ട്.

ഉറവിടമറിയാത്ത രോഗികളുടെ കൂടിവരുന്ന സാഹചര്യത്തിൽ തിരുവനതപുരം ജില്ലയിൽ കർശന നിയന്ത്രണം ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈറ്‌സ ബാധിതരുടെ എണ്ണം വർദ്ധിച്ചു തുടങ്ങിയതോടെ തലസ്ഥാനത്തെ കൂടുതൽ പ്രദേശങ്ങൾ കണ്ടെയിൻമെന്റ് സോണുകളാക്കി ജില്ലാ കലക്ടർ പ്രഖ്യാപിച്ചിട്ടുണ്ട്.

ചെമ്മരുത്തി മുക്ക്, കുറവര, വന്യകോട്, ഇഞ്ചി വിള എന്നിവയാണ് ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ

വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതോടെ തിരുവനന്തപുരം നഗരത്തിൽ ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങൾ ഇന്ന് മുതൽ നിലവിൽ വരും.

അതേസമയം നിയന്ത്രങ്ങൾ കർശനമാക്കിയതോടെ വീടിനു പുറത്ത് പോകുന്നവർ യാത്രാപാത എഴുതിയ ഡയറി സൂക്ഷിക്കണമെന്നാണ് അധികൃതരുടെ നിർദ്ദേശം നൽകിയിരിക്കുന്നത്.