play-sharp-fill
തമിഴ്‌നാടിനെയും ഭീതിയിലാഴ്ത്തി കൊറോണ ; സാമൂഹിക വ്യാപനത്തിന് സാധ്യതയെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി

തമിഴ്‌നാടിനെയും ഭീതിയിലാഴ്ത്തി കൊറോണ ; സാമൂഹിക വ്യാപനത്തിന് സാധ്യതയെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി

സ്വന്തം ലേഖകൻ

ചെന്നൈ: കേരളത്തിന്റെ അയൽസംസ്ഥാമായ തമിഴ്‌നാടിനെയും ആശങ്കയിലാഴ്ത്തി കൊറോണ വൈറസ് ബാധ. ഇതുവരെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 789 ആയി.

അതേസമയം രോഗവ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിലാണ് തമിഴ്‌നാട് ഇപ്പോൾ. കോവിഡ് സാമൂഹിക വ്യാപനത്തിന് സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. അതിനാൽ വിദഗ്ധരുടെ അഭിപ്രായം മാനിച്ച് ലോക്ക്ഡൗൺ നീട്ടുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗവ്യാപനം തടയാനുള്ള സർക്കാർ നടപടികൾക്ക് ജനത്തിന്റെ പൂർണ പിന്തുണ വേണമെന്നും അദ്ദേഹം പറഞ്ഞു. സാഹചര്യമനുസരിച്ചായിരിക്കും ലോക്ഡൗൺ നീട്ടുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

സമീപ ദിവസങ്ങളിൽ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ വിവിധ വകുപ്പ് തലവന്മാരുമായി ചർച്ച നടത്തിയ ശേഷമാണ് സമൂഹിക വ്യാപന സാധ്യത മുഖ്യമന്ത്രി പറഞ്ഞത്.

നിലവിൽ തമിഴ്‌നാട് രോഗവ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിലാണെന്നും മൂന്നാം ഘട്ടത്തിൽ കൂടുതൽ വ്യാപനത്തിന് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വൈറസിന്റെ സാമൂഹിക വ്യാപനം കണക്കിലെടുത്ത് കൂടുതൽ പേരെ പരിശോധിക്കുന്നതിനായി നാല് ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ 789 പേർക്കാണ് തമിഴ്‌നാട്ടിൽ കോവിഡ് 19 സ്ഥിരീകരിച്ചത്‌.