video
play-sharp-fill

സംസ്ഥാന സർക്കാർ ജീവനക്കാർ ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ മാത്രം ജോലിയ്ക്ക് ഹാജരായാൽ മതി ; കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണവുമായി സർക്കാർ

സംസ്ഥാന സർക്കാർ ജീവനക്കാർ ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ മാത്രം ജോലിയ്ക്ക് ഹാജരായാൽ മതി ; കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണവുമായി സർക്കാർ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഓഫീസുകളിൽ ജോലിക്ക് നിയന്ത്രണവുമായി സംസ്ഥാന സർക്കാർ.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചത്താലത്തിൽ ജീവനക്കാർക്ക് മാർച്ച് 31 വരെ ശനിയാഴ്ചകളിൽ(നാളെ ഉൾപ്പെടെ) അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രൂപ്പ് സി, ഡി ജീവനക്കാർ ഒന്നിടവിട്ട ദിവസങ്ങളിൽ ജോലിക്ക് ഹാജരായാൽ മതിയെന്നും നിർദേശമുണ്ട്. അതേസമയം ഓഫീസിലെത്താത്ത ദിവസങ്ങളിൽ വീട്ടിലിരുന്ന് ജോലി ചെയ്യണം. ഇതുമായി ബന്ധപ്പെട്ട ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുപ്രകാരം മാർച്ച് 31വരെയുള്ള എല്ലാ ശനിയാഴ്ചകളിലും സർക്കാർ ജീവനക്കാർക്ക് അവധിയായിരിക്കും. അതായത് ഈ ദിവസങ്ങളിൽ സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുകയില്ല.