
രാജ്യത്ത് ആശങ്ക കുറയുന്നു..! കോവിഡ് റെഡ് സോണുകളുടെ എണ്ണത്തില്‍ കുറവ് ; നിര്‍ബന്ധിത കോവിഡ് പരിശോധനകള്‍ വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
സ്വന്തം ലേഖകന്‍
ന്യൂഡള്‍ഹി : രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് പ്രഖ്യാപിച്ച റെഡ് സോണുകള്‍ കുറയുന്നതായി കേന്ദ്ര സര്‍ക്കാര്‍. റെഡ് സോണുകള്‍ കുറഞ്ഞാലും രോഗബാധിതരുടെ എണ്ണത്തില്‍ ആദ്യ 15 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു.
രാജ്യത്ത് 129 റെഡ്സോണ്‍ ജില്ലകള്‍ മാത്രമാണ് നിലവില്‍ ഉള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗ്രീന്‍സോണിലെ ജില്ലകളുടെ എണ്ണം 254 ആയി ഉയര്‍ന്നിട്ടുമുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

റെഡ് സോണുകള്‍ കുറഞ്ഞ് തുടങ്ങിയതോടെ സാഹചര്യത്തില്‍ മറ്റ് രോഗങ്ങള്‍ക്ക് ആശുപത്രികള്‍ ചികിത്സ തേടുന്നവരോട് കോവിഡ് പരിശോധനക്ക് നിര്‍ബന്ധിക്കരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു.
സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗരേഖ അനുസരിച്ച് മാത്രമെ കോവിഡ് പരിശോധന നടത്തേണ്ടതുള്ളുവെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം നല്‍കിയിരുന്നു. കോവിഡ് പരിശോധന ആവശ്യപ്പെട്ട് മറ്റ് അസുഖം ഉള്ളവര്‍ക്ക് ചികിത്സ നിഷേധിക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.
രാജ്യത്ത് അഞ്ച് നഗരങ്ങളിലാണ് രോഗബാധ പ്രധാനമായും ഉള്ളത്. ആരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക നിര്‍ദേശം സംബന്ധിച്ച് ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു.
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 31,000 കടന്നിട്ടുണ്ട്. ഇതുവരെ രാജ്യത്ത് 1007 പേരാണ് വൈറസ് ബാധിച്ച് മരിച്ചു. 24 മണികൂറിനിടെ 73 പേരാണ് രാജ്യത്ത് മരിച്ചത്. എന്നാല്‍, കോവിഡ് ഭേദമാവുന്നവരുടെ എണ്ണം കൂടുന്നതായും കേസുകള്‍ ഇരട്ടിക്കുന്നതിന്റെ തോത് കുറയുന്നതായും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.