video
play-sharp-fill
കൊറോണയിൽ രാജ്യത്തെ സാമ്പത്തിക മേഖല അതീവ ഗുരുതരം : ആർ.ബി.ഐ റിവേഴ്‌സ് റിപ്പോ നിരക്ക് കുറച്ചു

കൊറോണയിൽ രാജ്യത്തെ സാമ്പത്തിക മേഖല അതീവ ഗുരുതരം : ആർ.ബി.ഐ റിവേഴ്‌സ് റിപ്പോ നിരക്ക് കുറച്ചു

സ്വന്തം ലേഖകൻ

ന്യൂഡൽഹി : കൊറോണ വൈറസ് വ്യാപനത്തിന്റെ രാജ്യത്ത് സാമ്പത്തിക മേഖല ഉൾപ്പെയുള്ള എല്ലാ മേഖലകളും കടുത്ത പ്രതിസന്ധിയിലൂടെയായിരിക്കും കടന്നു പോവുക. രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ സമ്പദ്‌മേഖല പൂർണ്ണമായും സ്തംഭിച്ചിരുന്നു.

ഇതോടെ ഇന്ത്യയിലെ സാമ്പത്തിക രംഗം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോവുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ സാമ്ബത്തിക സാഹചര്യങ്ങൾ ആർബിഐ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാമ്പത്തിക മേഖലയെ സാധാരണ സ്ഥിതിയിലേക്ക് കൊണ്ടുവരുന്നതിനായി അടിയന്തര നടപടികൾ എടുക്കേണ്ട സാഹചര്യം നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അതേസമയം, റിവേഴ്‌സ് റീപ്പോ നിരക്ക് 3.75% ശതമാനമാക്കി കുറച്ചു. റിപ്പോ നിരക്കിൽ മാറ്റമില്ല. ബാങ്കുകൾക്ക് 50,000 കോടി രൂപയും ആർബിഐ ഗവർണർ പ്രഖ്യാപിച്ചിരിക്കുകയാണ്. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ പണലഭ്യത ഉറപ്പുവരുത്തുന്നതിനാണ് ഈ ധനസഹായം.

നബാർഡ്, സിഡ്ബി, ദേശീയ ഹൗസിംഗ് ബാങ്ക് എന്നിവയ്ക്കും 50,000 കോടി വീതം നൽകും. കോവിഡ് വ്യാപനത്തിന്റെ സമയത്ത് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അവസരത്തിനൊത്ത് ഉയർന്നെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.