തലപ്പാറയിൽ ക്വാറന്റൈനിൽ കഴിയുന്ന സഹോദരന് ഭക്ഷണം എത്തിച്ച അനിയന് നേരെ ക്രൂരമർദ്ദനം. കേസ് ഒതുക്കി തീർക്കാൻ പോലീസിന്റെ ശ്രമം.
തേർഡ് ഐ ന്യൂസ് ബ്യുറോ
തലപ്പാറ: സൗദി അറേബ്യയിൽ നിന്നെത്തി ക്വാറന്റൈനിൽ കഴിഞ്ഞ ജ്യേഷ്ഠന് ഭക്ഷണം എത്തിച്ച അനിയന് നേരെ ക്രൂരമർദ്ദനം. ജ്യേഷ്ഠന് മാഹിന് ഭക്ഷണം എത്തിക്കാൻ വന്ന തലപ്പാറ ബിൻഷാദ് മൻസിലിൽ ബിൻഷാദാണ് (32) നാട്ടുകാരുടെ ആക്രമണത്തിനിരയായത്.
മാഹിന്റെ പിതാവിന്റെ അനിയന്റെ മകനാണ് ബിൻഷാദ്.
ആറു പേരോളം അടങ്ങുന്ന ആക്രമി സംഘമാണ് ബിൻഷാദിനെ ആക്രമിച്ചത്. അക്രമികളെ കണ്ടാൽ തിരിച്ചറിയുമെന്ന് ബിൻഷാദും കുടുംബവും അറിയിച്ചു. കല്ലും വടിയും ഉപയോഗിച്ചായിരുന്നു ആക്രമണം. മാഹിനുമായി ബിൻഷാദിന് സമ്പർക്കമുണ്ടെന്നായിരുന്നു ആരോപണം. എന്നാൽ ഭക്ഷണം, മതിലിൽ കൊണ്ട് വച്ച ശേഷം മടങ്ങാറാണ് പതിവെന്ന് മാഹിൻ പറയുന്നു.
കുടുംബാംഗങ്ങൾ ക്വാറന്റൈനിൽ കഴിയുന്നതിനാൽ ബിൻഷാദിനെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞിട്ടില്ല.
തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയ ബിൻഷാദിന്റെ ഉമ്മയെ പോലീസ് പരാതി സ്വീകരിക്കാതെ മടക്കിയയച്ചു. കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ച പോലീസിനെതിരെയും ആക്ഷേപമുണ്ട്.
Third Eye News Live
0
Tags :