video
play-sharp-fill
ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച യുവാക്കൾ വാഹനം തടഞ്ഞ പൊലീസുകാരെ മർദ്ദിച്ചു ; സംഭവം പെരുമ്പാവൂരിൽ ; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ

ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച യുവാക്കൾ വാഹനം തടഞ്ഞ പൊലീസുകാരെ മർദ്ദിച്ചു ; സംഭവം പെരുമ്പാവൂരിൽ ; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച യുവാക്കൾ വാഹനം തടഞ്ഞ പൊലീസുകാരെ മർദ്ദിച്ചു. പെരുമ്പാവൂർ ചെമ്പറയിലാണ് സംഭവം നടന്നത്.

വാഹനം തടഞ്ഞതിനെ തുടർന്നുണ്ടായ വാക്കേറ്റത്തിനിടെ പൊലീസുകാരെ ഭീഷണിപ്പെടുത്തുകയും അതോടൊപ്പം മർദ്ദിക്കുകയും ചെയ്യുകയായിരുന്നു.സംഭവത്തെ തുടർന്ന് ഇരുവരെയും തടിയിട്ടപറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം ലോക് ഡൗൺ നിർദ്ദേശം ലംഘിച്ച് നിരത്തിലിറങ്ങിയ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി റിയാസ് വഹാബിനെതിരെയും കേസുണ്ട്. വർക്കല പൊലീസാണ് കേസെടുത്തത്. അടക്കമുള്ള ജില്ലകളിൽ സ്വകാര്യവാഹനങ്ങളുടെ നമ്പറുകൾ പൊലീസ് ശേഖരിക്കാൻ തുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ആവശ്യ സർവീസുകൾക്കായി മാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ. കൂടാതെ പുറത്ത് ഇറങ്ങുന്നവർ പാസ് കാണിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരും നഴ്‌സുമാരും മറ്റു ജീവനക്കാരും, ആംബുലൻസ് സർവീസ് ഡ്രൈവർമാർ, ജീവനക്കാർ,മെഡിക്കൽ ഷോപ്പ്, മെഡിക്കൽ ലാബ് ജീവനക്കാർ, മൊബൈൽ ടവർ ടെക്‌നീഷ്യന്മാർ, ഡാറ്റ സെന്റർ ഓപ്പറേറ്റർമാർ, യൂണിഫോമിലുള്ള ഫുഡ് ഡെലിവറി ബോയ്‌സും സ്വകാര്യ സുരക്ഷ ജീവനക്കാരും, പാചകവാതക വിതരണം, പെട്രോൾ പമ്പ്, ബാങ്ക് ജീവനക്കാർ എന്നിവർക്ക് പാസ് കാണിക്കേണ്ടതില്ല.

രാജ്യം കഴിഞ്ഞ ദിവസം അടച്ചുപൂട്ടിയ സാഹചര്യത്തിലാണ് അവശ്യവസ്തുക്കളുടെ സർവീസ് നടത്തുന്നവർക്ക് പ്രത്യേക പാസ് നൽകാൻ തീരുമാനിച്ചത്. ജില്ല പൊലീസ് മേധാവിമാരാണ് പാസ് നൽകുന്നത്. മാധ്യമപ്രവർത്തകർക്കും സർക്കാർ ജീവനക്കാർക്കും അവരുടെ ഐ.ഡി മാത്രം ഉപയോഗിച്ചാൽ മതിയെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.