സാറേ എനിക്ക് കൊറോണയാ …, വധശ്രമക്കേസിൽ നിന്നും രക്ഷപ്പെടാൻ പൊലീസുകാരെ ചുമച്ച് പേടിപ്പിച്ച പ്രതിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി ; സംഭവം കൊല്ലത്ത്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊല്ലം: കൊറോണ ബാധിതൻ എന്ന് തെറ്റിധരിപ്പിക്കാൻ ചുമച്ച വധക്കേസ് പ്രതിയെ പൊലീസ് ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. കൊല്ലം ആണ്ടാമുക്കം സ്വദേശിയായ യുവാവിനെയാണ് ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്.

മുടി വെട്ടുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കൊല്ലം ആണ്ടാമുക്കത്ത് ബാർബർ ഷോപ്പിനു മുന്നിൽ യുവാവിനെ ക്രൂരമായ മർദിച്ച കേസിലെ പ്രതിയാണ് കള്ള ചുമയെ തുടർന്ന് ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയെ കോടതിയിൽ ഹാജരാക്കുന്നതിന് മുന്നോടിയായി വൈദ്യ പരിശോധന നടത്തിയപ്പോഴാണ് തനിക്ക് കൊറോണ ബാധയാണെന്ന് യുവാവ് പറഞ്ഞത്. തുടർന്ന് ഐസലേഷൻ വാർഡിൽ പ്രവേശിപ്പിക്കാൻ ഡോക്ടർ നിർദേശിക്കുകയായിരുന്നു. എന്നാൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതിയെ ജയിലിൽ എത്തിച്ചെങ്കിലും കൊറോണ സംശയമുള്ളതിനാൽ ജയിലിൽ പ്രവേശിപ്പിക്കാൻ അധികൃതർ തയ്യാറായില്ല. തുടർന്നാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുന്നത്. ഇപ്പോൾ ഏകാന്ത തടവിൽ ഐസോലേഷൻ വാർഡിൽ കഴിയുകയാണ്.