കൊറോണ വൈറസ് വ്യാപനത്തിന്റെ  പശ്ചാത്തലത്തിൽ മൂലവട്ടം തൃക്കയിൽ മഹാദേവ ക്ഷേത്രത്തിൽ ദർശന സമയത്തിന് നിയന്ത്രണം

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മൂലവട്ടം തൃക്കയിൽ മഹാദേവ ക്ഷേത്രത്തിൽ ദർശന സമയത്തിന് നിയന്ത്രണം

സ്വന്തം ലേഖകൻ

കോട്ടയം : കൊറോണ വൈറസ് രോഗ വ്യാപനത്തിന്റെ ഭക്തർക്ക് ദർശനത്തിന് നിയന്ത്രണവുമായി മൂലവട്ടം തൃക്കയിൽ ശ്രീ മഹാദേവ ക്ഷേത്ര ഭാരവാഹികൾ. രോഗ ഭീതിയുടെ പശ്ചാത്തലത്തിൽ ഇപ്പോൾ രാജ്യത്ത് നിലനിൽക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 2020 മാർച്ച് 31 വരെ ദർശനസമയം രാവിലെ 5.30 മുതൽ 8 മണി വരെയും വൈകുന്നേരങ്ങളിൽ 5.30 മുതൽ 6.45 വരെയുമായി പുനഃക്രമീകരിച്ചതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

അതോടൊപ്പം ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തജനങ്ങൾ സർക്കാരിന്റെയും ആരോഗ്യ വകുപ്പ് അധികൃതരുടെയും നിർദ്ദേശപ്രകാരമുള്ള നിയന്ത്രണങ്ങൾ സ്വയം പാലിക്കേണ്ടതാണെന്നും അറിയിച്ചു. ഭക്തജനങ്ങൾ സാമൂഹിക അകലം പാലിക്കേണ്ടതാണ്. ഇതോടൊപ്പം ക്ഷേത്രത്തിൽ എത്തുന്നവർക്ക് ഹാൻഡ് വാഷും സാനിറ്റൈസറും സജ്ജീകരിച്ചിട്ടുണ്ടെന്നും ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ഞായറാഴ്ച രാജ്യത്ത് ജനതാ കർഫ്യൂവിന് അഹ്വാനം ചെയ്തിരിക്കുകയാണ്. ജനതാ കർഫ്യൂവിനെ തുടർന്ന് സംസ്ഥാനം നിശ്ചലമായിരിക്കുകയാണ്. കടകൾ പൂർണ്ണമായും അടച്ചിട്ടിരിക്കുകയാണ്. സ്വകാര്യവാഹനങ്ങൾക്ക് തടസ്സമില്ലെങ്കിലും യാത്ര ഒഴിവാക്കണമെന്നാണ് ആഹ്വാനം.ഒന്നിലധികം ദിവസം യാത്രയുള്ള ദീർഘദൂര എക്‌സ്പ്രസ് തീവണ്ടികൾ ഓടും. കെ.എസ്.ആർ.ടി.സി. ഞായറാഴ്ച രാത്രി ഒൻപതിനുശേഷമേ ദീർഘദൂര സർവീസ് പുനരാരംഭിക്കൂകയുള്ളൂ.

അതോടൊപ്പം തിരുവിതാംകൂർ, മലബാർ ദേവസ്വംബോർഡിനു കീഴിലെ പ്രധാന ക്ഷേത്രങ്ങളിൽ 31 വരെ പ്രവേശനമില്ല. സാമൂതിരിവക ക്ഷേത്രങ്ങളിലും പ്രവേശനമില്ല. പള്ളികളിലും പ്രവേശനം വിലക്കിയിട്ടുണ്ട്.