video
play-sharp-fill
വല്ലഭന് പുല്ലും ആയുധം….! മാസ്‌കിന് ക്ഷാമം വന്നതോടെ പച്ചക്കറിത്തോടുകളും സാനിറ്ററി നാപ്കിനുകളും വരെ മാസ്‌ക് ആക്കി ചൈനക്കാർ

വല്ലഭന് പുല്ലും ആയുധം….! മാസ്‌കിന് ക്ഷാമം വന്നതോടെ പച്ചക്കറിത്തോടുകളും സാനിറ്ററി നാപ്കിനുകളും വരെ മാസ്‌ക് ആക്കി ചൈനക്കാർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി : ജീവൻ തന്നെ പ്രധാനം. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ മാസ്‌കിന് ക്ഷാമം വന്നതോടെ പച്ചക്കറിത്തോടുകളും സാനിറ്ററി നാപ്കിനുകളും വരെ മാസ്‌ക് ആക്കി ചൈനക്കാർ. വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ മാസ്‌കിന് വലിയ ക്ഷാമം നേരിട്ടതോടെ മടക്കി ഒടിക്കാവുന്ന എന്തും മാസ്‌ക് ആക്കി മാറ്റിയിരിക്കുകയാണ് ഇവിടുള്ളവർ. പ്ലാസ്റ്റിക്കും പേപ്പറും പച്ചക്കറിയും തുടങ്ങി അടിവസ്ത്രങ്ങൾ വരെ മാസ്‌കുകളായി രൂപാന്തരപ്പട്ടുകഴിഞ്ഞു.

വൈറസ് ശക്തിപ്രാപിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ മെഡിക്കൽ സ്‌റ്റോറുകൾക്ക് മുന്നിൽ നീണ്ട നിര തന്നെയാണ് പ്രത്യക്ഷപ്പെട്ടത്. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ മാസ്‌കുകളടക്കമുള്ള വ്യക്തിശുചിത്വ വസ്തുക്കൾ വിറ്റുകഴിഞ്ഞു. വൈറസ് ഭീതിയെ തുടർന്ന് രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളിലാവട്ടെ കടകമ്‌ബോളങ്ങൾ അടഞ്ഞുകിടക്കുകയും ചെയ്യുന്നു. മറ്റൊരു വഴിയും ഇല്ലാതായതോടെയാണ് ആളുകൾ സാനിറ്ററും നാപ്കിനും പച്ചക്കറിത്തോടുകളും പ്ലാസ്റ്റിക് കവറുകളുംഅടിവസ്ത്രങ്ങളും തുടങ്ങി ഹെൽമെറ്റ് വരെ മാസ്‌കുകൾക്ക് പകരം ഉപയോഗിച്ച് തുടങ്ങിയത്. ഇവയുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാസ്‌കുകൾക്ക് ക്ഷാമം നേരിട്ടതോടെ ആരോഗ്യവകുപ്പ് നേരിട്ട് ഇടപെട്ട് ഉൽപാദനം കൂട്ടാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ജയിൽ തടവുകാരെ 24 മണിക്കൂർ തൊഴിലെടുപ്പിച്ച് മാസ്‌ക് ഉത്പാദനം കൂട്ടാനാണ് ശ്രമമെന്നാണ് റിപ്പോർട്ടുകൾ.