കോവിഡ് ബാധിച്ച് റിയാദിൽ ഒരു മലയാളി കൂടി മരിച്ചു ; മരിച്ചത് കോട്ടയം ഏറ്റുമാനൂർ സ്വദേശി
സ്വന്തം ലേഖകൻ
കോട്ടയം : കൊറോണ വൈറസ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കോട്ടയം ഏറ്റുമാനൂർ സ്വദേശി സൗദി റിയാദിൽ കോവിഡ് ബാധിച്ച് മരിച്ചത്.
ഇന്ത്യൻ ഓവർസീസ് ഫോറം റിയാദ് പ്രൊവിൻസ് ജനറൽ സെക്രട്ടറിയുമായ പ്രസാദ് അത്തംപള്ളി ( 59 ) യാണ് മരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കിംഗ് സൽമാൻ ആശുപത്രിയിലും ശുമൈസി കിംഗ് സൗദ് മെഡിക്കൽ സിറ്റിയിലും കിംഗ് ഖാലിദ് ഹോസ്പിറ്റലിലും ഒരു മാസമായി ഇയാൾ ചികിത്സയിൽ കഴിയുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രസാദിന്റെ ഭാര്യ സുമ പ്രസാദ് സൗദിയിൽ നേഴ്‌സ് ആയി ജോലി ചെയ്യുന്നു . ആസ്‌ട്രേലിയയിൽ എംടെക് വിദ്യാർഥിയായ അഭിജിത് , കേരളത്തിൽ +2 വിദ്യാർഥിയായ അവിനാഷ് , സൗദിയിൽ ആറാം ക്ലാസ് വിദ്യാർഥിയായ അജയ് ദേവ പ്രസാദ് എന്നിവർ മക്കളാണ്. ഗോപിയാണ് പിതാവ്.
അതേസമയം കഴിഞ്ഞ ദിവസം വൈറസ് ബാധിച്ച് സൗദി അറേബ്യയിൽ നാലുപേരടക്കം ഗൾഫിൽ അഞ്ച് മലയാളികൾ കൂടി മരിച്ചു. കൊല്ലം തെന്മല സ്വദേശി സുനിൽ കുമാർ പുരുഷോത്തമൻ(43), കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി പ്രേമൻ എന്നിവർ ദമാമിലും കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് ഷൈജൽ(34) റിയാദിലും മലപ്പറും പാണ്ടിക്കാട് സ്വദേശി അബ്ദുൽ കരീം(60) മക്കയിലുമാണ് മരിച്ചത്. കണ്ണൂർ ഏഴോം സ്വദേശി എം.പി.രാജൻ (50 ) ആണ് ബഹ്‌റൈനിൽ വൈറസ് ബാധിച്ച് മരിച്ചത്.
ഇതോടെ കൊറോണ വൈറസ് ബാധിച്ച് സൗദിയിൽ മരിച്ച മലയാളികളുടെ എണ്ണം 90 ആയി ഉയർന്നു.