play-sharp-fill
കൊറോണയിൽ വിറച്ച് മഹാരാഷ്ട്ര : 24 മണിക്കൂറിനിടെ മരിച്ചത് 25 പേർ ;  സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 1364 ആയി

കൊറോണയിൽ വിറച്ച് മഹാരാഷ്ട്ര : 24 മണിക്കൂറിനിടെ മരിച്ചത് 25 പേർ ; സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 1364 ആയി

സ്വന്തം ലേഖകൻ

മുംബൈ : കൊറോണ വൈറസ് ബാധയുടെ ഭീഷണിയിൽ മഹാരാഷ്ട്രയിൽ സ്ഥിതി അതീവ ഗുരുതരമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 25 കൊറോണ വൈറസ് ബാധിച്ച് പേരാണ് മരിച്ചത്.

229 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 1364 ആയി ഉയർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്രിഹൻ മുംബൈ കോർപ്പറേഷൻ പരിധിയിൽ മാത്രം പുതുതായി 79 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിൽ 746 എണ്ണവും മുംബൈയിലാണ്. അതേസമയം രണ്ട് മലയാളി നഴ്‌സുമാർക്ക് കോടി മുംബൈയിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

വൊക്കാർഡ് ആശുപത്രിയിലെ രണ്ട് നഴ്‌സുമാരെ സെവൻഹിൽ ആശുപത്രിയിൽ ഐസൊലേറ്റ് ചെയ്തു. 46 മലയാളി നഴ്‌സുമാർക്ക് കൂട്ടത്തോടെ രോഗം സ്ഥിരീകരിച്ച ആശുപത്രിയാണ് വൊക്കാർഡ്. ജീവനക്കാർക്ക് രോഗം സ്ഥിരീകരിതോടെ ബീച്ച് കാൻഡി, ബാട്ടിയ ആശുപത്രികളിൽ ഒപി സേവനങ്ങൾ നിർത്തി.

ആശുപത്രിയിലെ ജീവനക്കാരെ കൂട്ടത്തോടെ ക്വാറന്റൈൻ ചെയ്യേണ്ടി വരുന്നതിനാൽ ആരോഗ്യപ്രവർത്തകരുടെ കുറവ് എല്ലാ ആശുപത്രികളിലും പ്രകടമാണ്.ഏപ്രിൽ ഒന്ന് മുതൽ എല്ലാ ദിവസവും നൂറോ അതിലധികമോ പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്.

എട്ടിൽ കുറയാതെ കൊറോണ മരണവും ദിവസം തോറും റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ വൈറസിന്റെ സമൂഹവ്യാപനമെന്ന ഘട്ടത്തിലേക്ക് സംസ്ഥാനം കടന്നിട്ടില്ലെന്നാണ് ആരോഗ്യമന്ത്രി രാജേഷ് തോപ്പെ പറയുന്നത്.

രോഗം ബാധിച്ച് ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മുംബൈയിലെ ധാരാവിയിൽ ഒരാൾ കഴിഞ്ഞദിവസം മരിച്ചു. ഈ സാഹചര്യത്തിൽ ധാരാവിയിലെ പഴം, പച്ചക്കറി കടകളടക്കം സകലതും അടച്ചിടാൻ സംസ്ഥാന സർക്കാർ നിർദേശം നൽകിയിരിക്കുകയാണ്.

അതേസമയം കോവിഡ് വ്യാപനം തടയുന്നതിനായി ഡൽഹിയിൽ 22 കോവിഡ് ഹോട്ട് സ്‌പോട്ടുകൾ അടച്ചുപൂട്ടി സീൽ ചെയ്തു. ഡൽഹിയിൽ അടച്ചപൂട്ടിയ സ്ഥലങ്ങളിലേക്ക് ആർക്കും പ്രവേശനമില്ലെന്നും ആരെയും ഇവിടെനിന്നു പുറത്തു പോകാൻ അനുവദിക്കുകയില്ലെന്നും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. സീൽ ചെയ്ത സ്ഥലങ്ങളിൽ അവശ്യവസ്തുക്കളുടെ ലഭ്യത സർക്കാർ ഉറപ്പുവരുത്തും.