video
play-sharp-fill
മദ്യം കിട്ടിയില്ല, പകരം ഷേവിംഗ് ലോഷൻ കഴിച്ച യുവാവ് മരിച്ചു ; കൊറോണക്കാലത്തെ നാലാമത്തെ മരണം ആലപ്പുഴയിൽ

മദ്യം കിട്ടിയില്ല, പകരം ഷേവിംഗ് ലോഷൻ കഴിച്ച യുവാവ് മരിച്ചു ; കൊറോണക്കാലത്തെ നാലാമത്തെ മരണം ആലപ്പുഴയിൽ

സ്വന്തം ലേഖകൻ

ആലപ്പുഴ: കൊറോണക്കാലത്ത് ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ ബിവറേജസ് പൂട്ടിയതോടെ കായംകുളത്ത് മദ്യം കിട്ടായാതോടെ മദ്യത്തിന് പകരം ഷേവിംഗ് ലോഷൻ കഴിച്ച യുവാവ് മരിച്ചു. ആലപ്പുഴ കറ്റാനം ഇലിപ്പക്കുളം തോപ്പിൽ വീട്ടിൽ നൗഫൽ (38) ആണ് മരിച്ചത്.

കിണർമുക്കിലെ ബാർബർ ഷോപ്പ് ജീവനക്കാരനായ യുവാവാണ് ഷേവിംഗ് ലോഷൻ കഴിച്ച് മരിച്ചത്. മദ്യം കിട്ടാതായതോടെ കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം നൗഫൽ ഷേവിങ് ലോഷൻ കഴിച്ചിരുന്നതായാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഇയാളുടെ കടയിൽ നിന്നു തന്നെയാണ് ലോഷൻ സംഘടിപ്പിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശാരീരിക അസ്വസ്ഥ തോന്നിയത്തോടെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഇയാളെ ഞായറാഴ്ച പ്രവേശിപ്പിച്ചു. അവിടെ നിന്നും തിരുവനന്തപുരത്തെ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇതോടെ മദ്യം ലഭിക്കാത്തതിനെ തുടർന്ന് സംസ്ഥാനത്ത് ജീവനൊടുക്കിയവരുടെ നാലായി.
അതേസമയം ലോക്ക് ഡൗണിനെ തുടർന്ന് മദ്യശാലകൾ അടച്ചിട്ടത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്ന ആശങ്ക കഴിഞ്ഞ ദിവസം മന്ത്രി കടകം പള്ളി സുരേന്ദ്രൻ പങ്കുവെച്ചിരുന്നു. നാല് പേരെ കഴിഞ്ഞ ദിവസം ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റുകയായിരുന്നു.

രോഗഗബാധയെ തുടർന്ന് സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നെങ്കിലും ബിവറേജസ് ഔട്ട്‌ലെറ്റുകളെ ഒഴിവാക്കിയിരുന്നു. എന്നാൽ ഇത് ഗവൺമെന്റിനെതിരെ വലിയ വിമർശനങ്ങൾക്കും വഴിയൊരുക്കിയിരുന്നു. എന്നാൽ രാജ്യത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷമാണ് ബിവറേജസ് ഔട്ട്‌ലെറ്റുകൾ അടച്ചിട്ടത്. എന്നാൽ ബിവറേജസ് ഔട്ട്‌ലെറ്റുകൾ പൂട്ടിയത് വലിയോരു സാമൂഹ്യ വിപത്തിലേക്ക് ആയിരിക്കും നയിക്കുക.

സ്ഥിരമായി മദ്യപിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…

1. അസ്വസ്ഥത, ക്ഷോഭം, വിഭ്രാന്തി, വിശപ്പില്ലായ്മ, അമിതമായ വിയർപ്പ്, മനംപിരട്ടൽ, ചർദ്ദി, ഉത്കണ്ഠ, സങ്കോചം, വിറയൽ,ശക്തമായ തലവേദന, അപസ്മാരം, ഉറക്കമില്ലായ്മ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറുടെ സഹായം
തേടണം.

2. സ്ഥിരമായി മദ്യപിക്കുന്നവർ മദ്യപാനം നിർത്തി ഏതാനും ദിവസങ്ങൾക്കകം ഈ ലക്ഷണങ്ങൾ ഉണ്ടായാൽ ആൾക്കഹോൾ വിഡ്രോവൽ സിൻഡ്രോം ആകാൻ സാധ്യതയുണ്ട്.

3. ലക്ഷണങ്ങൾ എന്തെങ്കിലും ഉണ്ടായാൽ ഉടൻ തന്നെ ആശുപത്രിയിൽ പോകണം. പനിയോ ജലദോഷമോ അങ്ങനെ എന്തെങ്കിലും അസുഖം ഉണ്ടെങ്കിൽ അത് ഉറപ്പായും അറിയിക്കണം.

ആൽക്കഹോൾ വിത്‌ഡ്രോവൽ സിൻഡ്രോം ചികിത്സകൊണ്ട് സുഖപ്പെടും. പക്ഷേ ചികിത്സിക്കാതിരുന്നാൽ ചിലപ്പോൾ ഡിലീരിയം ആകാൻ സാധ്യതയുണ്ട്. അങ്ങനെയൊരു സാഹചര്യം ഒഴിവാക്കണം.

4.സാനിറ്റൈസറിൽ അടങ്ങിയിട്ടുള്ള ഐസോപ്രൊപ്പൈൽ ആൽക്കഹോൾ വിഷമാണ്. മദ്യത്തിന് പകരമായി ഇത്
ഉപയോഗിച്ചാൽ മരണം വരെ സംഭവിക്കാം. അതിനാൽ ലഹരിക്കായി മറ്റേതെങ്കിലും രീതി ഒരിക്കലും തെരഞ്ഞെടുക്കരുത്.
ഈ അവസ്ഥയിൽ മറ്റൊരു അപകടം കൂടി ക്ഷണിച്ചു വരുത്തുന്നതാകും അത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll Free Helpline Number : 1056, 04712552056)