കൊറോണക്കാലത്ത് ആളാവാൻ സി.പി.എം പ്രവർത്തകർ : ലോക് ഡൗൺ നിർദ്ദേശം ലംഘിച്ച് കോവിഡ് സെന്ററിൽ തണ്ണിമത്തനുമായി മുൻ എംഎൽഎ ഉൾപ്പെടെയുള്ള നേതാക്കൾ

കൊറോണക്കാലത്ത് ആളാവാൻ സി.പി.എം പ്രവർത്തകർ : ലോക് ഡൗൺ നിർദ്ദേശം ലംഘിച്ച് കോവിഡ് സെന്ററിൽ തണ്ണിമത്തനുമായി മുൻ എംഎൽഎ ഉൾപ്പെടെയുള്ള നേതാക്കൾ

സ്വന്തം ലേഖകൻ

കൊച്ചി: കൊറോണക്കാലത്ത് കഴിയുന്നത്ര എല്ലാവരോടും വീട്ടിലിരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകുമ്പോഴാണ് നാട്ടുകാരുടെ മുൻപിൽ ആളാവാൻ മുൻ എം.എൽ.എയും കൂട്ടാളികളും തണ്ണിമത്തനുമായി കോവിഡ് സെന്ററിലെത്തിയത്.

കളമശ്ശേരി കോവിഡ് സെന്ററിലാണ് സുരക്ഷാ നിയന്ത്രണങ്ങൾ മറികടന്ന് സി.പി.എം നേതാവും മുൻ എം.എൽ.എയുമായ എ.എം യൂസഫും സി.ഐ.ടി.യു മേഖല സെക്രട്ടറി മുജീബ് റഹ്മാൻ എന്നിവർ തണ്ണിമത്തനുമായി എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

13 പേർ ഐസൊലേഷനിലും, 7 പേർ കൊറോണ രോഗ ചികിത്സയിലും കഴിയുന്നിടത്താണ് ആളാവാൻ മാസ്‌ക് പോലും നീക്കി സിപിഎം നേതാക്കൾ തണ്ണി മത്തൻ വിതരണം ചെയ്യാനെത്തിയത്. കോവിഡ് സെന്റർ കൂടിയായ ഇവിടെ രോഗ പ്രതിരോധങ്ങൾക്കായി മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്.

രോഗികൾക്കും ആശുപത്രിയിൽ ജോലിയിലുള്ളവർക്കും ഭക്ഷണ കാര്യങ്ങളിൽ പ്രത്യേകം നിരീക്ഷണവും നിർദ്ദേശങ്ങളുമുണ്ട്. യാത്ര ചെയ്യാൻ മുൻ എം.എൽ.എ രേഖാ മൂലം അനുമതിയും വാങ്ങിയിട്ടുമില്ല.

ലോക് ഡൗൺ കാലത്ത് നൽകിയ നിർദ്ദേശങ്ങൾ എല്ലാം ലംഘിച്ചാണ് നേതാവ് തണ്ണിമത്തനും വാങ്ങി ആശുപത്രിയിലെത്തിയത്. മുൻ എം.എൽ.എ വച്ചു നീട്ടിയ തണ്ണിമത്തനുകൾ വാങ്ങുകയല്ലാതെ ആശുപത്രി അധികൃതർക്ക് മറ്റു മാർഗങ്ങൾ ഉണ്ടായിരുന്നില്ല.

സമൂഹ മാധ്യമങ്ങളിൽ വൈറലാവാൻ മാസ്‌ക് പോലും മാറ്റി ഫോട്ടോയെടുത്താണ് നേതാക്കൾ കളമശേരി കോവിഡ് സെന്ററിൽ നിന്നും മടങ്ങിയത്.