video
play-sharp-fill

ലോക്ക് ഡൗൺ ലംഘിച്ച് നിരത്തിലിറങ്ങി ജനങ്ങൾ ; കർശന നടപടിയുമായി പൊലീസ്

ലോക്ക് ഡൗൺ ലംഘിച്ച് നിരത്തിലിറങ്ങി ജനങ്ങൾ ; കർശന നടപടിയുമായി പൊലീസ്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ലോക്ക് ഡൗണിനെ ലംഘിച്ച് മിക്കയിടങ്ങളിലും ജനങ്ങൾ നിരത്തിലിറങ്ങി. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികളുമായി പൊലീസും രംഗത്ത് എത്തിയിരിക്കുകയാണ്. സർക്കാർ നിർദ്ദേശം ലംഘിച്ച് സ്വകാര്യ വാഹനങ്ങൾ മിക്കയിടങ്ങളിലും വിലക്ക് ലംഘിച്ച് ഓടുന്നു. ഇതേ തുടർന്ന് പോലീസ് പരിശോധന കർശനമാക്കി. പാലിയേക്കര ടോൾ പ്ലാസയിൽ നിയന്ത്രണം ലഘിച്ച് വാഹനങ്ങളുടെ നീണ്ട നിരയാണ്.

ആലപ്പുഴയിലെ നിരത്തുകൾ സാധാരണ ദിവസങ്ങളിലെന്ന പോലെ നിരക്കനുഭവപ്പെടുന്നുണ്ട്. സംസ്ഥാനത്തിന്റെ മിക്ക ജില്ലകളിലെയും അവസ്ഥ ഇതുതന്നെയാണ്. എന്നാൽ ലോക്ക് ഡൗണിനൊപ്പം നിരോധനാജ്ഞയും പ്രഖ്യാപിച്ച കാസർഗോഡ് മാത്രമാണ് വലിയൊരളവിൽ ജനങ്ങൾ വീട്ടിൽ തന്നെ തങ്ങാൻ തയ്യാറാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിർദ്ദേശം ലംഘിച്ച് വാഹനങ്ങളുമായി നിരത്തിലിറങ്ങിയവരെ പൊലീസ് തിരിച്ചയയ്ക്കുകയാണ്. അതേസമയം ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.പത്തനംതിട്ടയിലും എറണാകുളത്തും ചൊവ്വാഴ്ച രാവിലെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.