play-sharp-fill
കൊറോണക്കാലമല്ലേ, ഡോക്ടറെ കാണാൻ ഇനി ആശുപത്രിയിലേക്ക് പോകേണ്ട..! പേര്, സ്ഥലം എന്നിവ ഈ നമ്പരിലേക്ക് മെസേജ്  അയക്കൂ ; ഡോക്ടർ നിങ്ങളെ വിളിച്ചിരിക്കും

കൊറോണക്കാലമല്ലേ, ഡോക്ടറെ കാണാൻ ഇനി ആശുപത്രിയിലേക്ക് പോകേണ്ട..! പേര്, സ്ഥലം എന്നിവ ഈ നമ്പരിലേക്ക് മെസേജ് അയക്കൂ ; ഡോക്ടർ നിങ്ങളെ വിളിച്ചിരിക്കും

സ്വന്തം ലേഖകൻ

കോട്ടയം : ലോക്ക് ഡൗൺ കാലത്ത് ജില്ലയിലെ ആയുർവേദ ഡോക്ടമാരെ കാണാൻ ഇനി ആശുപത്രിയിലേക്ക് പോവണ്ട. ഡോക്ടർമാരുടെ സേവനം ഇനി ഫോണിലും ലഭിക്കും. കൊറോണ വൈറസ് രോഗ ബാധയുടെ പശ്ചാത്തലത്തിൽ അത്യാവശ്യമല്ലാത്ത ഘട്ടങ്ങളിൽ ആശുപത്രികളിൽ പോവുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ആയുർവേദ മെഡിക്കൽ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ വിവിധ വിഭാഗങ്ങളിൽ പ്രാഗത്ഭ്യമുള്ള ആയുർവേദ ഡോക്ടർമാർ പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും രോഗ പ്രതിരോധത്തിനും ആവശ്യമായ നിർദ്ദേശങ്ങളും ചികിത്സയും ടെലിമെഡിസിൻ സേവനം വഴി നൽകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോക്ടർമാരുടെ സേവനത്തിന് ആവശ്യമുള്ളവർ തങ്ങളുടെ പേര്, വയസ്സ്, സ്ഥലം, എന്നിവ വിവിധ വിഭാഗങ്ങളുടെ നമ്പറിൽ മെസേജ് ആയി അയച്ചു കൊടുത്താൽ മതിയാകും. മെസേജ് കിട്ടിയാൽ ഡോക്ർ നിങ്ങളെ തിരിച്ച് വിളിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകും.

വിവിധ വിഭാഗങ്ങളുടെ ഫോൺ നമ്പറുകൾ ചുവടെ

* ജനറൽ മെഡിസിൻ : 9447149795

* മാനസികാരോഗ്യം : 9446124420

* സ്ത്രീ രോഗം / ഗർഭിണി : 9383422379

* ഇ.എൻ.ടി : 9497275953

* കുട്ടികളുടെ വിഭാഗം : 7994493234

* പൈൽസ്, ഫിസ്റ്റുല, ഫിഷർ : 9496815695

* ഡയറ്റ്, ജീവിത ശൈലി : 9497040355

* അസ്ഥിരോഗം : 7558021340
* മാനസികാരോഗ്യം / മദ്യാസക്തി : 9446124420