ദുരിതകാലത്ത് നാടിനെ രക്ഷിക്കാൻ സർക്കാരിനൊപ്പം ദേവയാനിയും ; കിട്ടിയ വിധവാ പെൻഷൻ പണം ദുരിതാശ്വാസനിധിയിലേക്ക്

ദുരിതകാലത്ത് നാടിനെ രക്ഷിക്കാൻ സർക്കാരിനൊപ്പം ദേവയാനിയും ; കിട്ടിയ വിധവാ പെൻഷൻ പണം ദുരിതാശ്വാസനിധിയിലേക്ക്

സ്വന്തം ലേഖകൻ

തൃശൂർ: കോവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിക്കുന്നതിൽ കേരളം ഒരുമിച്ച് നിൽക്കുകയാണ്. ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് ക്ഷേമ പെൻഷനുകൾ വാങ്ങിക്കുന്ന എല്ലാവർക്കും സർക്കാർ നേരിട്ട് തുക എത്തിച്ച് നൽകി വരികെയാണ്.

ഭർത്താവിന്റെ മരണശേഷം മകന്റെ ചെറിയ വരുമാനത്തിൽ ജീവിക്കുന്ന തൃശൂർ ചേർപ്പ് കിഴുപ്പിള്ളിക്കര ചെമ്പാപ്പുള്ളി ചാത്തന്റെ ഭാര്യ ദേവയാനിയെ സംബന്ധിച്ച് രണ്ട് മാസത്തെ വിധവാ പെൻഷൻ 2400 രൂപ ചെറിയ തുകയല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ലോകത്ത് നാശം വിതച്ചുകൊണ്ടിരിക്കുന്ന ഈ മഹാമാരിയുടെ ദുരിതകാലത്തും നാടിനെ രക്ഷിക്കാൻ സംസ്ഥാന സർക്കാർ കാണിക്കുന്ന ജാഗ്രതയ്‌ക്കൊപ്പം തനിക്ക് കിട്ടിയ മുഴുവൻ പെൻഷൻ പണം ദേവയാനി ദുരിതാശ്വാസനിധിയിലേക്ക് നൽകിയിരിക്കുകയാണ്.

ലോക്ക്ഡൗൺ കാലത്ത് ആദ്യ ഘഡുവായി ലഭിച്ച പെൻഷൻ തുക താന്ന്യം പഞ്ചായത്ത് സഹകരണ ബാങ്ക് വഴി ദേവയാനി ദുരിതാശ്വാസ നിധിയിലേയ്ക്ക് അയച്ചു നൽകുകയായിരുന്നു.

കർഷകത്തൊഴിലാളിയായിരുന്ന 69 വയസ്സുകാരി ദേവയാനി ചായക്കടയിൽ ദിവസക്കൂലിക്ക് ജോലിചെയ്യുന്ന ഇളയ മകന്റെ കൂടെ അഞ്ചു സെന്റ് ഭൂമിയിൽ സർക്കാർ പണിതുനൽകിയ വീട്ടിലാണ് താമസിക്കുന്നത്. മഹാ ദുരിതകാലത്ത് സർക്കാരിനൊപ്പം ചേർന്നുനിൽക്കാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് ദേവയാനി.