നിർദ്ദേശം അവഗണിച്ച് ഇറ്റലിയിൽ എം.ബി.ബി.എസ് പഠിക്കുന്ന മകളെ കൂട്ടിക്കൊണ്ട് വന്ന കുറവിലങ്ങാട് സ്വദേശിയ്‌ക്കെതിരെ പൊലീസ് കേസെടുത്തു ; ഇയാൾ ജോലി ചെയ്തിരുന്ന കള്ള് ഷാപ്പ് അടപ്പിച്ചു

നിർദ്ദേശം അവഗണിച്ച് ഇറ്റലിയിൽ എം.ബി.ബി.എസ് പഠിക്കുന്ന മകളെ കൂട്ടിക്കൊണ്ട് വന്ന കുറവിലങ്ങാട് സ്വദേശിയ്‌ക്കെതിരെ പൊലീസ് കേസെടുത്തു ; ഇയാൾ ജോലി ചെയ്തിരുന്ന കള്ള് ഷാപ്പ് അടപ്പിച്ചു

സ്വന്തം ലേഖകൻ

കുറവിലങ്ങാട്: കൊറോണ വൈറസ് വ്യാപനം തടയാൻ നൽകിയിരുന്ന നിർദ്ദേശം ലംഘിച്ച് ഇറ്റലിയിൽ എം.ബി.ബി.എസ് പഠനം നടത്തുന്ന മകളെ കൂട്ടിക്കൊണ്ടുവന്ന പിതാവിനെതിരേ പൊലീസ് കേസെടുത്തു. ഇതോടൊപ്പം ഇയാൾ ജോലി ചെയ്യുന്ന കടപ്പൂർ വട്ടുകളത്തെ കള്ളുഷാപ്പ് അടപ്പിക്കുകയും ചെയ്തു. കാണക്കാരി കടപ്പൂർ സ്വദേശിയായ മധ്യവയ്‌സകനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

കള്ള് ഷാപ്പിൽ വിൽപന നടത്തുന്നതിനിടയിൽ അഞ്ചിലധികം പേരുമായി സമ്പർക്കം പുലർത്തിയതായും ഇവരെ കണ്ടെത്താനായി അന്വേഷണം നടത്തിവരുന്നതായി കുറവിലങ്ങാട് എസ്.ഐ: ടി.എൻ ദീപു അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളുടെ മകൾ ഇറ്റലിയിൽ എം.ബി.ബി.എസ്. പഠിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 8.30നു നെടുമ്ബാശേരിയിലെത്തിയ മകളെ പിതാവ് വാഹനത്തിൽ കൂട്ടിക്കൊണ്ടുവന്നു.വരികെയായിരുന്നു.

വിദേശത്തുനിന്നെത്തുന്നവർ പൊതുസമ്പർക്കം നടത്താതെ പതിനാല് ദിവസം വീടുകളിൽ സ്വയം നിരീക്ഷണത്തിലിരിക്കണമെന്ന സർക്കാർ നിർദേശം നിലനിൽക്കെ, വിദ്യാർഥിയുടെ പിതാവ് വ്യാഴാഴ്ച വൈകിട്ട് വീടിനു സമീപത്തുള്ള കള്ള്ഷാപ്പിൽ ജോലിക്കെത്തുകയും ചെയ്തിരുന്നു.

ഇതേ തുടർന്ന് നാട്ടുകാർ പരാതിപ്പെട്ടതോടെ ശനിയാഴ്ച കുറവിലങ്ങാട് പോലീസ് കേസെടുക്കുകയായിരുന്നു. അതേസമയം പതിനാല് ദിവസത്തിനുശേഷമേ കളള് ഷാപ്പ് തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകുകയുളളുവെന്നും പിതാവിന്റെ പേരിൽ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചേർത്താണു കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. അതേസമയം ഇറ്റലിയിൽ നിന്നെത്തിയ മകൾക്കും പിതാവിനും രോഗലക്ഷണം ഇല്ലെന്ന് ആരോഗ്യവകുപ്പ് അധികൃതരും പൊലീസും പറയുന്നു.