video
play-sharp-fill
കെ.എസ്.ആർ.ടി.സി ബസ്‌ കണ്ടക്ടർക്ക് കൊറോണ വൈറസ് ബാധ  : ഗുരുവായൂർ ഡിപ്പോ അടച്ചു  ; മൂന്ന് സർവീസുകളിലെ ഡ്രൈവർമാരോട് നീരിക്ഷണത്തിൽ കഴിയാൻ നിർദ്ദേശം

കെ.എസ്.ആർ.ടി.സി ബസ്‌ കണ്ടക്ടർക്ക് കൊറോണ വൈറസ് ബാധ : ഗുരുവായൂർ ഡിപ്പോ അടച്ചു ; മൂന്ന് സർവീസുകളിലെ ഡ്രൈവർമാരോട് നീരിക്ഷണത്തിൽ കഴിയാൻ നിർദ്ദേശം

സ്വന്തം ലേഖകൻ

തൃശൂർ : കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഗുരുവായൂർ ഡിപ്പോ പൂർണ്ണമായും അടച്ചു. എടപ്പാൾ സ്വദേശിയായ കണ്ടക്ടർക്കാണ് കഴിഞ്ഞ ദിവസമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇതോടെ ഇയാളുമായി സമ്പർക്കത്തിലായവരോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ഇയാൾക്ക് രോഗം എവിടെ നിന്നാണ് പകർന്നത് എന്നത് ഇത് വരെ വ്യക്തമല്ല. പനി അനുഭവപ്പെട്ടതിനെ തുടർന്ന് വട്ടംകുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി റാപ്പിഡ് ടെസ്റ്റ് നടത്തിയിരുന്നു. പനി ഭേദമായതിനെ തുടർന്ന് ജൂൺ 15, 22, 25 തിയ്യതികളിൽ ഗുരുവായൂർ ഡിപ്പോയിൽ ജോലിക്ക് എത്തി. പിന്നീടാണ് കോവിഡ് പോസ്റ്റീവായി സ്ഥിരീകരിച്ചത്.

15, 22 തീയതികളിൽ പാലക്കാട്ടേക്ക് സർവീസ് നടത്തിയ ബസിലും, 25ന് കാഞ്ഞാണി വഴി തൃശൂരിലേക്ക് സർവീസ് നടത്തിയ ബസിലും ജോലി ചെയ്തു. മൂന്ന് സർവീസുകളിലും കൂടെയുണ്ടായിരുന്ന ഡ്രൈവർമാരോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

25 ന് രാവിലെ 8.30നും 9.30ക്കും ഇടയിൽ ഗുരുവായൂർ തൃശൂർ സർവീസിൽ യാത്ര ചെയ്തവരോടും ക്വാറന്റൈനിൽ കഴിയാൻ നിർദേശം നൽകിയിട്ടുണ്ട്. സർവീസുകൾ നിർത്തിവെച്ച ഡിപ്പോയിൽ അണുനശീകരണം നടത്തും. ഇതിന് ശേഷം സർവീസുകൾ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.