play-sharp-fill
മരണവീട്ടിലും കൊറോണയെ നേരിടാൻ കോട്ടയംകാർ റെഡി

മരണവീട്ടിലും കൊറോണയെ നേരിടാൻ കോട്ടയംകാർ റെഡി

സ്വന്തം ലേഖകൻ

കോട്ടയം : ജില്ലയിൽ ഒൻപത് പേർക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ കല്യാണ വീട്ടിൽ മാത്രമല്ല മരണംവീട്ടിലും കൊറോണയെ നേരിടാൻ കോട്ടയംകാർ റെഡി. കൊറോണ വൈറസ് ബാധയെ തുടർന്ന് നിരവധിപേരാണ് ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിലും ആശുപത്രിയിൽ ഒൻപത് പേരും ഐസോലേഷനിൽ കഴിയുകയാണ്.


ഈ സാഹചര്യത്തിലാണ് വൈറസ് ബാധയെ തടയാൻ മരണവീട്ടിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെ പറ്റി കുടുംബാംഗങ്ങൾ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. കൊറോണയെ പ്രതിരോധിക്കാൻ മരണവീട്ടിൽ എത്തുന്നവർക്ക് ഹാൻഡ് വാഷ് , ഹാൻഡ് സാനിറ്റൈസർ തുടങ്ങിയ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും മുൻകരുതൽ സൂചനകളിൽ ഉണ്ട്. ഇതിന് പുറമെ സംസ്‌കാര ശുശ്രൂഷയിൽ പങ്കെടുക്കുന്നവരുടെ ആരോഗ്യ സുരക്ഷയെ മാനിച്ച് മൃത ശരീരത്തിൽ ചുംബിക്കാതെ പ്രാർത്ഥനയോടെ പങ്കെടുക്കണമെന്ന് അപേക്ഷിക്കുന്നു, പരസ്പര ഹസ്തദാനം, ആശ്ലേഷം എന്നിവ ഒഴിവാക്കാൻ ശ്രദ്ധിക്കുമല്ലോയെന്നും മുൻകരുതൽ ബോർഡിലുണ്ട്. കുറഞ്ഞ സമയം കൊണ്ട് തന്നെ മരണവീട്ടിൽ സ്ഥാപിച്ച മുൻകരുതൽ ബോർഡ് സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞിട്ടുണ്ട്. നിരവധി പേരാണ് ഈ കുടംബത്തെ പ്രശംസിച്ച് രംഗത്ത് വന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം സംസ്ഥാനത്ത് പതിനാല് പേർക്ക് കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി വീടുകളിലും ആശുപത്രിയിലും നീരിക്ഷണത്തിൽ കഴിയുകയാണ്.