play-sharp-fill
കൊറോണ വൈറസ് രോഗബാധ : കോട്ടയത്ത് തിങ്കളാഴ്ച ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ; വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 3360 ആയി

കൊറോണ വൈറസ് രോഗബാധ : കോട്ടയത്ത് തിങ്കളാഴ്ച ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ; വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 3360 ആയി

സ്വന്തം ലേഖകൻ

കോട്ടയം : കൊറോണ വൈറസ് രോഗബാധയുടെ ലക്ഷണങ്ങളെ തുടർന്ന് ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം നാലായി. ഇവർ നാലുപേരും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. ഇതിന് പുറമെ ആറുപേർക്ക് ഹോം ക്വാറന്റൈയിൻ നിർദ്ദേശിച്ചു. ഇതോടെ ജില്ലയിൽ മാത്രം വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 3360 ആയി.

അതേസമയം സംസ്ഥാനത്ത് തിങ്കളാഴ്ച 32 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 212 ആയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊറോണ വൈറസ് ബാധ : കോട്ടയം ജില്ലയിലെ വിവരങ്ങൾ (30.03.2020)

1.ജില്ലയിൽ രോഗ വിമുക്തരായവർ ആകെ – 2

2. ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിക്കപ്പെട്ടവർ-1

3.ആശുപത്രി നിരീക്ഷണത്തിൽനിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവർ -0

4.ആശുപത്രി നിരീക്ഷണത്തിൽ കഴിയുന്നവർ ആകെ – 4
(നാലു പേരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ)

5.ഇന്ന് ഹോം ക്വാറന്റയിൻ നിർദേശിക്കപ്പെട്ടവർ – 6

6.ഹോം ക്വാറന്റയിനിൽനിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവർ-0

7.ഹോം ക്വാറന്റയിനിൽ കഴിയുന്നവർ ആകെ-3360

8.ജില്ലയിൽ ഇന്നു വരെ സാമ്പിൾ പരിശോധനയ്ക്ക് വിധേയരായവർ -41
*നിലവിൽ പോസിറ്റീവ്-1
*നെഗറ്റീവ് – 225
*ലഭിക്കാനുള്ള പരിശോധനാ ഫലങ്ങൾ-12
*നിരാകരിച്ച സാമ്പിളുകൾ-3

9.ഫലം വന്ന സാമ്പിളുകൾ -1
(പരിശോധനാ ഫലം നെഗറ്റീവ്)

10.പരിശോധനയ്ക്ക് അയച്ച സാമ്പിളുകൾ-4

11.രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോൺടാക്ടുകൾ (തിങ്കളാഴ്ച കണ്ടെത്തിയത്)-5

12.രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോൺടാക്ടുകൾ ആകെ-133

13.രോഗം സ്ഥിരീകരിച്ചവരുടെ സെക്കൻഡറി കോൺടാക്ടുകൾ – 0

14.രോഗം സ്ഥിരീകരിച്ചവരുടെ സെക്കൻഡറി കോൺടാക്ടുകൾ ആകെ-43

15.റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും ഇന്ന് പരിശോധനയ്ക്ക് വിധേയരായവർ-0

16.കൺട്രോൾ റൂമിൽ വിളിച്ചവർ-37

17.കൺട്രോൾ റൂമിൽ വിളിച്ചവർ ആകെ-1960

18.ടെലി കൺസൾട്ടേഷൻ സംവിധാനത്തിൽ ് ബന്ധപ്പെട്ടവർ-26

19.ടെലി കൺസൾട്ടേഷൻ സംവിധാനത്തിൽ ബന്ധപ്പെട്ടവർ ആകെ- 487

20.ഹോം ക്വാറന്റയിൻ നിരീക്ഷണ സംഘങ്ങൾ ഇന്ന് സന്ദർശിച്ച വീടുകൾ 957

21.മെഡിക്കൽ സംഘം പരിശോധിച്ച അതിഥി തൊഴിലാളികൾ-285