video
play-sharp-fill
കൊച്ചിയിലും കൊറോണ : മൂന്ന്  വയസുകാരന്‌ കൊറോണ സ്ഥിരീകരിച്ചു

കൊച്ചിയിലും കൊറോണ : മൂന്ന് വയസുകാരന്‌ കൊറോണ സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ

കൊച്ചി: പത്തനംതിട്ടയ്ക്കും കോട്ടയത്തിനും പുറമെ കൊച്ചിയിലും കൊറോണ വൈറസ് സ്ഥിരീകരിച്ചു. എറണാകുളത്ത് മൂന്ന്
വയസുകാരനാണ്‌ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.മാതാപിതാക്കൾക്കൊപ്പം ഇറ്റലിയിൽ നിന്ന് എത്തിയ കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്.

മാർച്ച് ഏഴിന് ന് പുലർച്ചെ 6.30ന് ദുബായ് കൊച്ചി വിമാനത്തിലാണ് കുട്ടി നെടുമ്പാശ്ശേരിയിലെത്തിയത്.വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിട്ടുള്ള യൂണിവേഴ്‌സൽ സ്‌ക്രീനിംഗ് സംവിധാനത്തിൽ സ്‌ക്രീനിംഗ് നടത്തിയപ്പോഴാണ് പനി ഉണ്ടെന്നറിഞ്ഞത്. ഉടൻ ആരോഗ്യ വകുപ്പിന്റെ പ്രത്യേക ആംബുലൻസിൽ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ എത്തിക്കുകയായിരുന്നു. കുട്ടിയും അമ്മയും അച്ഛനുമാണ് ഐസൊലേഷനിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. കോവിഡ് 19 നുമായി ബന്ധപ്പെട്ട് എറണാകുളം മെഡിക്കൽ കോളേജിൽ 12 പേരാണ് ഐസൊലേഷനിലുള്ളത്. ജില്ലാ ഭരണ കൂടത്തിന്റെ നേതൃത്വത്തിൽ നിയന്ത്രണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കണം.

വിമാനത്താവളത്തിൽ എത്തിയപ്പോൾ കുട്ടിയ്ക്ക് പനി ഉണ്ടായിരുന്നു. ഉടൻ തന്നെ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. EK513 വിമാനത്തിലാണ് ഇവർ നാട്ടിൽ എത്തിയത്. ഇറ്റലിയിൽ നിന്ന് ദുബായ് വഴിയാണ് കേരളത്തിൽ എത്തിയത്.ഇവർക്കൊപ്പം എത്തിയ മറ്റ് യാത്രക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ് അധികൃതർ.

സംശയ നിവാരണത്തിനായി ദിശ 0471 – 2552056, 1056, 04842368802 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

ജില്ലാ കൺട്രോൾ റൂം- 04842368802
ടോൾ ഫ്രീ – 1056

എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. ആരും പരിഭ്രാന്തരാകേണ്ടതില്ല