ചുമയും പനിയും മാത്രമല്ല; ഗന്ധം തിരിച്ചറിയാൻ സാധിക്കാത്തതും കൊറോണയുടെ ലക്ഷണം: ആദ്യം തിരിച്ചറിഞ്ഞാൽ ജീവൻ രക്ഷിക്കാം; ഇംപീരിയൽ കോളേജും ഹാർഡ്വാർഡ് യൂണിവേഴ്‌സിറ്റിയും നടത്തിയ പഠനം പറയുന്നത് ഇങ്ങനെ
തേർഡ് ഐ ബ്യൂറോ
ന്യൂയോർക്ക്: ചുമയും പനിയും മാത്രമല്ല മണം തിരിച്ചറിയാൻ സാധിക്കാത്തതും കൊറോണയുടെ ലക്ഷണമെന്നു പുതിയ കണ്ടെത്തൽ. ലോകം മുഴുവൻ കൊറോണയെ പ്രതിരോധിക്കുന്നതിനുള്ള വഴികൾ തേടുമ്പോഴാണ്, ഓരോ ദിവസവും പുതിയ പുതിയ പഠനങ്ങളും കണ്ടെത്തലുകളും പുറത്തു വരുന്നത്. രോഗത്തിന്റെ തീവ്രതയും മരണവും ഓരോ ദിവസവും കഴിയുന്തോറും അപകടകരമായ രീതിയിൽ വർദ്ധിക്കുന്നതായും വ്യക്തമാക്കുന്നതാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ.
കോവിഡ് 19 വളരെ നേരത്തേ തിരിച്ചറിയാൻ സാധിച്ചാൽ ചികിത്സ എളുപ്പവും കൂടുതൽ ഫലപ്രദവുമാകുമെന്നാണ് വിവിധ രാജ്യങ്ങളിലെ രോഗ നിരക്കുകൾ അടക്കം കണ്ടെത്തിയിരിക്കുന്നത്. മഹാവ്യാധി പടർന്ന് പിടിച്ച ജർമ്മനിയിൽ മരണസംഖ്യ വളരെ കുറവായതിനു കാരണം വ്യാപകമായ പരിശോധനയിലൂടെ രോഗം നേരത്തെ സ്ഥിരീകരിക്കാൻ കഴിഞ്ഞതുകൊണ്ടാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ട സംഗതി കൂടിയാണ്. ഈ സാഹചര്യത്തിലാണ് രോഗബാധ നേരത്തേ കണ്ടുപിടിക്കാൻ സഹായിക്കുന്ന കാര്യങ്ങളുമായി ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലേയും കിങ്‌സ് കോളേജിലേയും ഒരുപറ്റം ഗവേഷകർ എത്തിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏകദേശം 65% കൊറോണ രോഗികൾക്കും സ്വാദും ഗന്ധവും തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടും എന്നാണ് അവർ പറയുന്നത്. ഈ അടുത്ത് സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ, ലക്ഷണങ്ങളുടെ പട്ടികയിൽ കൂട്ടിച്ചേർക്കപ്പെട്ട ഇത്, രോഗപരിശോധനയിൽ നെഗറ്റീവ് ആയ 22% ആളുകളിൽ മാത്രമേ ഉണ്ടായിരുന്നുള്ളു. സിംപ്ടം ട്രാക്കിങ് ആപ്പ് ഉപയോഗിച്ച് ഈ ഗവേഷകർ നിരീക്ഷിച്ചത് ഏകദേശം 2.6 ദശലക്ഷം ആളുകളെയാണ് ഇവരിൽ 17 ശതമാനം പേർകും കൊറോണബാധ ഉണ്ടായി.
കൊറോണ വൈറസിന്റെ ലക്ഷണങ്ങൾ നിരീക്ഷിക്കേണ്ടതും, രോഗം നേരത്തേ തന്നെ കണ്ടുപിടിക്കേണ്ടതും കൊറോണയുടെ രണ്ടാം തരംഗത്തെ തടയുന്നതിൽ അതിപ്രധാനമായ പങ്ക് വഹിക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണമായി മാറിയിരിക്കുകയാണ് ഗന്ധം തിരിച്ചറിയാനുള്ള ശക്തി ഇല്ലാതെയാവുക എന്നത്.
രോഗം പൊട്ടിപ്പുറപ്പെട്ട ആദ്യനാളുകളിൽ, പനി, ചുമ, ശ്വസം മുട്ടൽ തുടങ്ങിയവയായിരുന്നു രോഗലക്ഷണങ്ങളായി പറഞ്ഞിരുന്നത്. എന്നാൽ പല സന്ദർഭങ്ങളിലും ഈ ലക്ഷണങ്ങൾ പ്രകടമാകുമ്പോഴേക്കും രോഗം മൂർച്ഛിച്ചിരിക്കും. 26,18,926 ആളുകൾ ഈ കോവിഡ് സിംപ്ടം സ്റ്റഡി ആപ്പ് ഡൗൺലോഡ് ചെയ്തിരുന്നു. ഇവരിൽ നടത്തിയ പഠനത്തിൽ വേറെയും ലക്ഷണങ്ങൾ നൽകിയിരുന്നു. അതിൽ നിന്നും അവർ അനുഭവിക്കുന്ന, അല്ലെങ്കിൽ അനുഭവിച്ച ലക്ഷണങ്ങൾ തിരഞ്ഞെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു.ഇവരിൽ 8 ലക്ഷത്തിലധികം പേർക്ക് യാതോരു ലക്ഷണവും ഉണ്ടായിരുന്നില്ല.
ലക്ഷണങ്ങളിൽ ഏറ്റവും പ്രധാനമായി കണ്ടെത്തിയത് ഗന്ധം തിരിച്ചറിയുന്നതിനുള്ള കഴിവ് നഷ്ടപ്പെടുക എന്നത് തന്നെയായിരുന്നു. ഏറ്റവും കൂടുതൽ പേരിൽ കണ്ടെത്തിയത് ഈ ലക്ഷണമായിരുന്നു.