play-sharp-fill
ആശങ്കയൊഴിയുന്നു…! കാസർഗോഡ് അടക്കം സംസ്ഥാനത്തെ സ്ഥിതി നിയന്ത്രണ വിധേയം ; കോവിഡിനെ രാജ്യത്ത് നിന്നും ആദ്യം തുരത്തുക കൊച്ചു കേരളമെന്ന് കണക്കുകൾ

ആശങ്കയൊഴിയുന്നു…! കാസർഗോഡ് അടക്കം സംസ്ഥാനത്തെ സ്ഥിതി നിയന്ത്രണ വിധേയം ; കോവിഡിനെ രാജ്യത്ത് നിന്നും ആദ്യം തുരത്തുക കൊച്ചു കേരളമെന്ന് കണക്കുകൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ഥിതി ശാന്തമാകുന്നു. തിരുവല്ലയിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മദ്ധ്യവയസ്‌കൻ ഹൃദ്രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ മരണപ്പെട്ടതിന്റെ ആശങ്കയൊഴിച്ചാൽ സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിൽ ആശാവഹമായ പുരോഗതിയാണ് ഉണ്ടായിരിക്കുന്നത്.

ലോക് ഡൗണിന് ശേഷം കോവിഡ് 19 കേസുകളുടെ എണ്ണത്തിലുണ്ടായ കുറവ് ആരോഗ്യവകുപ്പിനും സംസ്ഥാന സർക്കാരിനും ആശ്വാസമായിരിക്കുകയാണ്. കൊവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്ത കാസർകോട്,കണ്ണൂർ, തൃശൂർ, എറണാകുളം ,പത്തനംതിട്ട ,തിരുവനന്തപുരം ജില്ലകളിൽ രോഗ വ്യാപനത്തിന്റെ സൂചനകളില്ലാത്തതാണ് കേരളത്തിന് പുത്തൻ പ്രതീക്ഷ നൽകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവല്ലയിൽ ഹൈദരബാദിൽ നിന്നെത്തിയ അറുപതുകാരൻ കൊവിഡ് നിരീക്ഷണത്തിനിടെ ഹൃദ്രോഗ ലക്ഷണങ്ങളോടെ മരണപ്പെട്ത്.എന്നാൽ ഇയാളുടെ കുടുംബാംഗങ്ങൾക്കാർക്കും രോഗ ലക്ഷണങ്ങളൊന്നും ഇതുവരെ പ്രകടമായിട്ടില്ലാത്തതിനാൽ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക് കൂട്ടൽ.

മരണപ്പെട്ടയാളുടെ സ്രവപരിശോധനാഫലം എത്തിയാൽ മാത്രമേ ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുക്കാൻ കഴിയൂ. സ്ഥിതിഗതികൾ സങ്കീർണമായിരുന്ന കാസർകോട് ജില്ലയിൽ രോഗബാധിതരായി ആശുപത്രികളിൽ ചികിത്സയിലായിരുന്ന കളനാട് സ്വദേശിയുൾപ്പെടെ പത്തോളം പേർ രോഗം ഭേദമായി വെള്ളിയാഴ്ച ആശുപത്രി വിടും.

അതേസമയം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നുള്ള പ്രത്യേക മെഡിക്കൽ സംഘത്തിന്റെ സേവനം ലഭ്യമാകുകയും റാപ്പിഡ് ടെസ്റ്റ് വ്യാപകമാക്കുകയും ഹോം ക്വാറന്റൈനും ലോക്ക് ഡൗൺ നടപടികളും ശക്തവും ആക്കിയതോടെ ജില്ലയിൽ സമൂഹവ്യാപന സാദ്ധ്യതകളും നിയന്ത്രണവിധേയമായി വരുന്നുണ്ട്.

സംസ്ഥാനത്താകമാനം 1,36,195 പേരാണ് വീടുകളിലും ആശുപത്രികളിലുമായി ചികിത്സയിലുള്ളത്. രോഗലക്ഷണങ്ങളുള്ള 12,710 രോഗികളുടെ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു. ഇതിൽ 11,469 പേരുടെ ഫലം നെഗറ്റീവാണ്.