
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച എട്ടുപേർക്ക് കൂടി കൊറോണ രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിൽനിന്ന് അഞ്ചുപേർക്കും പത്തനംതിട്ട, കണ്ണൂർ, കാസർകോട് ജില്ലകളിൽനിന്ന് ഓരോരുത്തർക്കുമാണ് ഞായറാഴ്ച മാത്രം രോഗം സ്ഥിരികരിച്ചത്.
കോഴിക്കോട് ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരിൽ നാലുപേർ നിസാമുദിൻ മതസമ്മേളനത്തിൽ പങ്കെടുത്ത് തിരികെ വന്നതാണ്. ഒരാൾ ദുബായിൽനിന്നും വന്നതാണ്. പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ചയാൾ ഡൽഹിയിൽനിന്നും വന്നതാണ്. കണ്ണൂർ, കാസർകോട് ജില്ലയിലുള്ളവർക്ക് രോഗം ബാധിച്ചത് രോഗപകളുമായുള്ള സമ്പർക്കത്തിലൂടെയാണ്. സംസ്ഥാനത്ത് ഇതുവരെ നിസാമുദീൻ മതസമ്മേളത്തിൽ പങ്കെടുത്ത് തിരികെയെത്തിയവരിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളത്തിൽ 314 പേർക്കാണ് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചത്. അതേസമയം ആറുപേരുടെ പരിശോധനാഫലം ഞായാറാഴ്ച നെഗറ്റീവ് ആയി. കണ്ണൂർ ജില്ലയിൽ നിന്നും നാലുപേരുടെയും തിരുവനന്തപുരം (മലപ്പുറം സ്വദേശി), കോഴിക്കോട് ജില്ലകളിൽ നിന്നും ഓരോരുത്തരുടേയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ ആകെ 56 പേർ രോഗമുക്തി നേടി ഡിസ്ചാർജായി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,58,617 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,57,841 പേർ വീടുകളിലും 776 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുകയാണ്. 188 പേരെയാണ് ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങൾ ഉള്ള 10,221 വ്യക്തികളുടെ സാമ്ബിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.