play-sharp-fill
കോവിഡ് 19 : കണ്ണൂർ സെൻട്രൽ ജയിലിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന മോഷണക്കേസ് പ്രതി ജയിൽ ചാടി

കോവിഡ് 19 : കണ്ണൂർ സെൻട്രൽ ജയിലിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന മോഷണക്കേസ് പ്രതി ജയിൽ ചാടി

സ്വന്തം ലേഖകൻ

കണ്ണൂർ: കൊറോണ വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിൽ നിരീക്ഷണത്തിൽ കഴിയുകായിരുന്ന പ്രതിയിൽ ജയിലിൽ നിന്നും മുങ്ങി. കണ്ണൂർ സെൻട്രൽ ജയിലിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന മോഷണ കേസിലെ പ്രതി തടവ് ചാടിയത്. ജയിലിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ഉത്തർപ്രദേശ് സ്വദേശി അജയ് ബാബുവാണ് ജയിലിൽ നിന്നും മുങ്ങിയത്.

കാസർകോട് നിന്നും മാർച്ച് 25നാണ് പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചത്. നിരീക്ഷണ വാർഡിലെ വെന്റിലേഷൻ തകർത്താണ് പ്രതി കടന്നുകളഞ്ഞത്. കാസർകോട് കാനറാ ബാങ്കിൽ നടത്തിയ മോഷണവുമായി ബന്ധപ്പെട്ടാണ് അജയ് ബാബു അറസ്റ്റിലാകുന്നത്. പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം നിരീക്ഷണത്തിൽ കഴിയുന്നവർ കറങ്ങി നടക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി നേരെത്ത വ്യക്തമാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group