കൊറോണ ഭീതിയിൽ ഇറ്റലി : മരണസംഖ്യ ആയിരം കടന്നു ; കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 189 പേർ
സ്വന്തം ലേഖകൻ
ന്യൂഡൽഹി : കെറോണ വൈറസ് ഭീതിയിൽ ഇറ്റലി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇറ്റലിയിൽ 189 പേരാണ് കെറോണ വൈറസ് ബാധയെ തുടർന്ന് മരിച്ചത്. ഇതോടെ ഇറ്റലിയിലെ മരണ സംഖ്യ 1016 കടന്നു.
അതേസമയം ഇറ്റലിയിൽ വൈറസ് ബാധിതരുടെ എണ്ണം 2651 ആയി ഉയർന്നതും ആശങ്ക വർദ്ധിപ്പിക്കുന്നുണ്ച്. കൊറോണ വൈറസ് ബാധയെ തുടർന്ന് 4614 മരണമാണ് ഇതുവരെ ലോകത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അമേരിക്കയിൽ 1663 പേർ ബകൊറോണ ാധിതരാണെന്നാണ് റിപ്പോർട്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇറ്റലിയിൽ സൂപ്പർമാർക്കറ്റുകളും മെഡിക്കൽ ഷോപ്പുകളും ഒഴികെ എല്ലാ സ്ഥാപനങ്ങളും അടക്കുകയും, യാത്രവിലക്ക് ഏർപ്പെടുത്തി നിയന്ത്രണം അതീവ കർശനമാക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ ജനങ്ങളിൽ ഭൂരിഭാഗവും വീടുകളിൽ തന്നെ കഴിയുകയാണ്.
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡേയേയും ഭാര്യയേയും കോവിഡ് 19 സംശയത്തെ തുടർന്ന് ഐസലേഷനിൽ പ്രവേശിപ്പിച്ചിട്ടുണ്ട് . ഭാര്യ സോഫിക്ക് പനിയടക്കമുള്ള രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്നാണ് മുൻകരുതൽ നടപടി സ്വീകരിച്ചത്. നിലവിൽ ജസ്റ്റിൻ ട്രൂഡോയ്ക്ക് രോഗലക്ഷണങ്ങൾ ഒന്നും തന്നെയില്ല. എന്നാൽ സോഫിയുടെ പരിശോധനാഫലം പുറത്തുവരും വരെ ഇരുവരും ഐസലേഷനിൽ തുടരാനാണ് തീരുമാനം